നിങ്ങളുടെ കുടുംബത്തിന് നിങ്ങളെ നഷ്ടപ്പെടാതിരിക്കാനാണ് ഹെൽമറ്റ് ധരിക്കുന്നത്;കുറിപ്പുമായി പോലീസ്
Sunday, November 26, 2023 12:58 AM IST
കൊച്ചി: ഇരുചക്ര വാഹന യാത്രക്കാർ ഹെൽമറ്റ് ധരിക്കേണ്ടുന്നതിന്റെ പ്രാധാന്യം ഓർമിച്ച് കേരളാ പോലീസ്. പോലീസിന്റെ കയ്യില്‍നിന്നു രക്ഷപ്പെടാന്‍ വേണ്ടിയല്ല, സ്വന്തം ജീവന് രക്ഷിക്കാനും നിങ്ങളുടെ കുടുംബത്തിന് നിങ്ങളെ നഷ്ടപ്പെടാതിരിക്കാനുമാണ് ഹെല്‍മെറ്റ് ധരിക്കുന്നതെന്ന് ഓര്‍ക്കണമെന്നും പോലീസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
പോലീസ് പങ്കുവച്ച കുറിപ്പ് ഇങ്ങനെ...
ഇരുചക്രവാഹന യാത്രക്കാര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാണെങ്കിലും എങ്ങനെ ഒഴിവാക്കാം എന്ന് ചിന്തിക്കുന്നവരും ഉണ്ട്.
ഇരുചക്രവാഹനാപകടങ്ങളില്‍ പൊതുവെ തലയ്ക്കാണു ക്ഷതമേല്‍ക്കുക. തലയോട്ടിക്ക് പൊട്ടല്‍ സംഭവിക്കുക, തലച്ചോറിനു പരിക്ക് പറ്റുക തുടങ്ങി ഇടിയുടെ ആഘാതത്തിന്റെ തോത് കുറയ്ക്കാന്‍ ഹെല്‍മെറ്റ് കൃത്യമായി ധരിക്കുന്നത് എന്തുകൊണ്ടും സഹായകമാണ്.
ഹെല്‍മെറ്റിന്റെ പുറംചട്ടയ്ക്കു താഴെയുളള Shock Absorbing Lining അപകടം നടക്കുമ്പോള്‍ തലയോട്ടിയിലേല്‍ക്കുന്ന ശക്തമായ ക്ഷതം കുറയ്ക്കാന്‍ സഹായിക്കുന്നു. മാത്രമല്ല, മസ്തിഷ്കത്തിന് ഗുരുതരമായ പരുക്കു പറ്റാതെയും സംരക്ഷിക്കുന്നു.
ഗുണനിലവാരമുള്ളതും ശിരസിന് അനുയോജ്യമായ വലുപ്പത്തിലുളളതുമായ ഹെല്‍മെറ്റ് വാങ്ങുക. Face Shield ഉളളതുതന്നെ വാങ്ങാന്‍ ശ്രമിക്കുക. വില കുറഞ്ഞ ഹെല്‍മെറ്റ് സുരക്ഷിതമല്ല.
ഓര്‍ക്കുക. പോലീസിന്റെ കയ്യില്‍നിന്നു രക്ഷപ്പെടാന്‍ വേണ്ടിയല്ല, സ്വന്തം ജീവന് രക്ഷിക്കാനും നിങ്ങളുടെ കുടുംബത്തിന് നിങ്ങളെ നഷ്ടപ്പെടാതിരിക്കാനുമാണ് ഹെല്‍മെറ്റ് ധരിക്കുന്നത്.
ഒന്നുകൂടി... ചിന്‍സ്ട്രാപ്പ് ഉപയോഗിച്ച് ഹെല്‍മെറ്റ് ശിരസിൽ മുറുക്കി ഉറപ്പിക്കാന്‍ മറക്കണ്ട. ചിന് സ്ട്രാപ്പ് മുറുക്കിയില്ലെങ്കില്‍ അപകടം ഉണ്ടാകുമ്പോള്‍ ഹെല്‍മെറ്റ് ആദ്യം തന്നെ തെറിച്ചുപോകാന്‍ സാധ്യതയുണ്ട്.