നവകേരള ബസ് ജങ്കാറിൽ കയറ്റും; ആലപ്പുഴയിൽ കെഎസ്ആർടിസിയുടെ ട്രയൽ റൺ
Sunday, November 26, 2023 1:19 AM IST
ആലപ്പുഴ: നവകേരള ബസ് ജങ്കാറില്‍ കൊണ്ടുപോകുന്നതിന് മുന്നോടിയായി ആലപ്പുഴയിൽ കെഎസ്ആര്‍ടിസി ബസ് ഉപയോഗിച്ച് ട്രയല്‍ റണ്‍.
നവകേരള സദസ് ആലപ്പുഴയിൽ എത്തുമ്പോൾ വൈക്കത്ത് നിന്ന് ബസ് ജങ്കാറിൽ കയറ്റി തവണക്കടവിൽ എത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
ഇതിനു മുന്നോടിയായി നവകേരള യാത്രയ്ക്ക് ഉപയോഗിക്കുന്ന ബസിനു തുല്യമായ വലിപ്പമുള്ള കെഎസ്ആർടിസി ബസ് ഉപയോഗിച്ചാണ് ട്രയൽ റൺ നടത്തിയത്.
ബസ് ജങ്കാർ ഉപയോഗിച്ച് കടത്തുന്നതിന്റെ സുരക്ഷ ഉറപ്പു വരുത്താനാണ് ട്രയൽ റൺ. വൈക്കം ആര്‍ടി ഓഫീസിനാണ് ബസ് ലക്ഷ്യസ്ഥാനത്തെത്തിക്കാനുള്ള ചുമതല.
ആലപ്പുഴ ജില്ലയില്‍ ഡിസംബര്‍ 14,15,16 തീയതികളിലാണ് നവകേരള സദസ് നടക്കുന്നത്. 25 പേര്‍ക്ക് യാത്രചെയ്യാനാകുന്ന ആഡംബര ബസാണ് നവകേരള സദസിനായി ഒരുക്കിയിരിക്കുന്നത്. കാസർഗോഡ്, കണ്ണൂര്‍ എന്നീ ജില്ലകള്‍ കടന്ന് നിലവില്‍ കോഴിക്കോടാണ് നവകേരള സദസ് നടക്കുന്നത്.