കല്‍പ്പറ്റ: ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. മീനങ്ങാടിക്കടുത്ത് അപ്പാട് പന്നിമുണ്ടയിൽ ശനിയാഴ്ച വൈകുന്നേരം ഏഴിനായിരുന്നു സംഭവം.

അപ്പാട് മൈലമ്പാടി റോഡില്‍ സ്രാമ്പിക്കല്‍ പരേതനായ രാമന്‍റെയും ജാനുവിന്‍റെയും മകന്‍ സുധീഷ് (24) ആണ് മരിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് കാറിലിടിക്കുകയായിരുന്നുവെന്നാണ് സൂചന. മീനങ്ങാടി കോ ഓപ്പറേറ്റിവ് പ്രസിലെ ജീവനക്കാരനാണ് സുധീഷ്.