ആദ്യം വിവാഹ വാഗ്ദാനം, ശേഷം സ്വകാര്യചിത്രങ്ങൾ കാട്ടി ഭീഷണി: യുവതിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ
വെബ് ഡെസ്ക്
Sunday, November 26, 2023 5:57 AM IST
തിരുവനന്തപുരം: കൊല്ലം സ്വദേശിനിയായ യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം പെരുമാതുറ ബീച്ച് റോഡ് തെരുവിൽവീട്ടിൽ സുനിലിനെയാണ് (33) വട്ടിയൂർകാവ് പോലീസ് അറസ്റ്റ് ചെയ്തത്.
യുവതിയുടെ സ്വകാര്യചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയും യുവാവ് പീഡനം നടത്തിയിരുന്നതായും പരാതിയിലുണ്ട്.
പെൺകുട്ടിക്ക് പ്രായപൂർത്തിയാകുന്നതിനു മുൻപും സുനിൽ പലതവണ തവണ പീഡനത്തിന് ഇരയാക്കിയതായി പോലീസ് പറഞ്ഞു. കഴിഞ്ഞ ഏപ്രിലിലാണ് പരാതിയെ തുടർന്ന് സുനിലിനെതിരെ കേസെടുത്തത്. എന്നാൽ പോലീസ് കേസെടുത്തതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയി.
ശേഷം നടത്തിയ അന്വേഷണത്തിലാണ് തമിഴ്നാട്ടിലെ സേലത്ത് ഇയാൾ ഒളിവിൽ കഴിയുന്നതായി വിവരം ലഭിച്ചത്. അന്വേഷണ സംഘം ഇവിടെയെത്തി പ്രതിയെ പിടികൂടുകയായിരുന്നു. സുനിലിനെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.