തി­​രു­​വ­​ന­​ന്ത­​പു​രം: പ്ര​ശ​സ്ത വ​യ​ലി​നി​സ്റ്റ് ബി.​ശ​ശി​കു​മാ​ര്‍(74) അ​ന്ത​രി­​ച്ചു. ശ​നി​യാ​ഴ്ച രാ​ത്രി 7.30ഓ​ടെ ജ​ഗ​തി​യി​ലെ വ­​സ­​തി­​യി​ല്‍ വ­​ച്ചാ­​യി­​രു​ന്നു അ­​ന്ത്യം.

അ­​ന്ത­​രി​ച്ച പ്ര​ശ​സ്ത വ​യ​ലി​നി​സ്റ്റ് ബാ​ല​ഭാ­​സ്­​ക­​റി​ന്‍റെ അ​ന­​ന്ത​ര­​വ​നും ഗു­​രു­​വു­​മാ­​യി­​രു­​ന്നു. ആ​കാ​ശ​വാ​ണി ആ​ര്‍​ട്ടിസ്റ്റ് കൂ​ടി​യാ​ണ് ശ​ശി​കു​മാ​ര്‍. മ​ല​യാ​ളം, ത​മി​ഴ് കീ​ര്‍​ത്ത​ന​ങ്ങ​ളും ആ​കാ​ശ​വാ​ണി​ക്കു​വേ​ണ്ടി നാ​ട​ക​ങ്ങ​ളും ര​ചി​ച്ചി​ട്ടു­​ണ്ട്.

കേ​ന്ദ്ര സം​ഗീ​ത­​നാ​ട​ക അ​ക്കാ​ദ​മി​യു​ടെ പു​ര​സ്­​കാ​ര​വും കേ​ര​ള സം​ഗീ​ത­​നാ​ട​ക അ​ക്കാ​ദ​മി ഫെ​ല്ലോ​ഷി​പ്പും നേ​ടി​യി​ട്ടു​ണ്ട്. വ​ലി​യൊ​രു ശി​ക്ഷ്യസ​മ്പ​ത്തി​ന് ഉ​ട​മ​യാ​ണ് ശ​ശി​കു​മാ​ര്‍.

തി​രു​വ​ന​ന്ത​പു​രം സ്വാ​തി​തി​രു​നാ​ള്‍ കോ​ള​ജി​ല്‍​നി​ന്ന്­ ഗാ​ന​ഭൂ​ഷ​ണ​വും ഗാ​ന​പ്ര​വീ​ണും പാ​സാ­​യ അ­​ദ്ദേ​ഹം സ്വ​ന്തമായി വ​യ​ലി​ന്‍ ക​ച്ചേ​രി അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നൊ​പ്പം ചെ​മ്പൈ വൈ​ദ്യ​നാ​ഥ ഭാ​ഗ​വ​ത​ര്‍, ശെ​മ്മാ​ങ്കു​ടി ശ്രീ​നി​വാ​സ അ​യ്യ​ര്‍, ബാ​ല​മു​ര​ളീ​കൃ​ഷ്ണ, ഡി.​കെ.​ജ​യ​രാ​മ​ന്‍ തു​ട​ങ്ങി പ്ര​ശ​സ്ത​രാ​യ സം​ഗീ​ത​ജ്ഞ​ര്‍​ക്കൊ​പ്പ​വും വ​യ​ലി​ന്‍ വാ​യി​ച്ചി​ട്ടു­​ണ്ട്.

എം.​കെ.​ഭാ​സ്­​ക​ര​പ്പ​ണി​ക്ക​രു​ടെ​യും ജി.​സ​രോ​ജി​നി​യ​മ്മ​യു​ടെ​യും മ​ക​നാ​യി തി​രു​വ​ല്ല​യി​ലാ​യി​രു​ന്നു ജ­​ന​നം. ജി.​ശാ​ന്ത​കു​മാ​രി, ബി.​ശ്രീ​കു​മാ​രി, ബി.​ഗി​രി​ജ, സ​തീ​ഷ് കു​മാ​ര്‍ എ​ന്നി​വ​ര്‍ സ​ഹോ​ദ​ര​ങ്ങ­​ളാ­​ണ്.