റോബിൻ ബസ് നടത്തിപ്പുകാരൻ ഗിരീഷ് അറസ്റ്റിൽ
Sunday, November 26, 2023 4:57 PM IST
പത്തനംതിട്ട: റോബിൻ ബസ് നടത്തിപ്പുകാരൻ ഗിരീഷ് അറസ്റ്റിൽ. ചെക്ക് കേസിലാണ് ഗിരീഷ് അറസ്റ്റിലായിരിക്കുന്നത്.
2012ലെ ചെക്ക് കേസുമായി ബന്ധപ്പെട്ടാണ് പാലായിലെ വീട്ടിൽ നിന്ന് ഗിരീഷിനെ അറസ്റ്റ് ചെയ്തത്. ഗിരീഷിനെയും കൊണ്ട് പോലീസ് എറണാകുളത്തേക്ക് പോയി. മരട് പോലീസ് സ്റ്റേഷനിലായിരുന്നു ചെക്ക് കേസ്.
അതേസമയം പോലീസിന്റേത് പ്രതികാര നടപടിയാണിതെന്നാണ് കുടുംബത്തിന്റെ ആരോപണം.