യുവതിയെ കടന്നുപിടിച്ച പോലീസുകാരന് സസ്പെൻഷൻ
Sunday, November 26, 2023 8:21 PM IST
ഇടുക്കി: സ്വകാര്യ ബസിൽ യുവതിയെ കടന്നുപിടിച്ച പോലീസുകാരന് സസ്പെൻഷൻ. ഇടുക്കി പെരുവന്താനം പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ അജാസ് മോനെയാണ് സസ്പെൻഡ് ചെയ്തത്. ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെതാണ് നടപടി.
അജാസിനെതിരെ കോട്ടയം പൊൻകുന്നം പോലീസ് നേരത്തെ കേസെടുത്തിരുന്നു. അജാസിനെ റിമാൻഡ് ചെയ്തതിന് പിന്നാലെയാണ് വകുപ്പുതല നടപടി.