കുന്നംകുളത്ത് ആനയിടഞ്ഞു, പാപ്പാനെ കുത്തി
Sunday, November 26, 2023 10:30 PM IST
തൃശൂർ: കുന്നംകുളം കോട്ടിയാട്ടുമുക്ക് പൂരത്തിൽ ആനയിടഞ്ഞു. കൊണാർക്ക് കണ്ണൻ എന്ന ആനയാണ് ഇടഞ്ഞത്.
ഇടഞ്ഞ ആന ഒന്നാം പാപ്പാനെ കുത്തിയശേഷം വലിച്ചെറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ പാപ്പാൻ സജിയെ തൃശൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു
പൂരം കഴിഞ്ഞ് ചമയം അഴിക്കുന്നതിനിടെയാണ് ആനയിടഞ്ഞത്. ആനയെ പിന്നീട് തളച്ചു.