റോബിൻ ബസ് ഉടമയെയും അരിക്കൊന്പനെയും ജീവിക്കാൻ അനുവദിക്കണം; നവകേരള സദസിൽ പ്രതിഷേധവുമായി യുവാവ്
Monday, November 27, 2023 1:15 AM IST
കോഴിക്കോട്: റോബിൻ ബസ് ഉടമയെയും അരിക്കൊന്പനെയും ജീവിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബേപ്പൂരിലെ നവകേരള സദസില്‍ പ്രതിഷേധവുമായി യുവാവ്.
കോഴിക്കോട് ഫറോക്ക് സ്വദേശി സുരേഷ് ആണ് വ്യത്യസ്തമായ പ്രതിഷേധവുമായി സ്ഥലത്ത് എത്തിയത്.
ഉദ്യോഗസ്ഥരും ഭരണാധികാരികളും ഒരുമിച്ച് റോബിന് ബസ് ഉടമയായ ഗിരീഷിനെ വേട്ടയാടുകയാണെന്നും ഇയാള്‍ പറഞ്ഞു. ഉയര്‍ത്തി പിടിച്ച പ്ലക്കാര്‍ഡുമായി വന്ന ഇയാളെ ഉടന്‍ തന്നെ ഫറോക്ക് പോലീസ് കസ്റ്റഡിയില്‍ എടുത്തു.
നവകേരള സദസിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും വരുന്നതിന് മുന്‍പായിരുന്നു സുരേഷിന്റെ പ്രതിഷേധം.