കോഴഞ്ചേരി ആശുപത്രിയിലെ ഓക്സിജന്‍ പ്ലാന്റിൽ പൊട്ടിത്തെറി
Monday, November 27, 2023 11:48 AM IST
പത്തനംതിട്ട: കോഴഞ്ചേരി ജില്ല ആശുപത്രിയില്‍ ഓക്സിജന്‍ പ്ലാന്റില്‍ പൊട്ടിത്തെറി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.
രാവിലെ എട്ടേമുക്കാലിനാണ് സംഭവം. ഇലക്ട്രീഷന്‍ എത്തി പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ച് മടങ്ങിയതിന് പിന്നാലെ പൊട്ടിത്തെറി ഉണ്ടാകുകയായിരുന്നു.
ഓക്സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചെന്നാണ് പ്രാഥമിക നിഗമനം. പൊട്ടിത്തെറിച്ചത് കംപ്രസറാണോ എന്നും പരിശോധിക്കുന്നുണ്ട്. ഫയര്‍ ഫോഴ്സ് യൂണിറ്റ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് നിര്‍ദേശം നല്കി.