സ്വർണവില വീണ്ടും മുകളിലേക്ക്; പവന് കൂടിയത് 200 രൂപ
Monday, November 27, 2023 11:54 AM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 5,735 രൂപയും പവന് 45,880 രൂപയുമായി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 20 രൂപ വര്‍ധിച്ച് 4755 രൂപയിലും ഒരു പവന് 160 രൂപ വർധിച്ച് 37,880 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
നവംബർ 14ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയായ 44,360 രൂപയിലെത്തിയ സ്വർണം തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഉയരുന്നതാണ് ദൃശ്യമായത്. രണ്ടാഴ്ചക്കിടെ 1500 രൂപയിലധികമാണ് വര്‍ധിച്ചത്. ആഗോള തലത്തില്‍ ഗോള്‍ഡ് ഔണ്‍സിന് 2012.30 ഡോളറിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
വെള്ളി വിലയിലും ഗ്രാമിന് 1.30 രൂപ വര്‍ധിച്ചിട്ടുണ്ട്. ഇതോടെ ഒരു ഗ്രാം വെള്ളിക്ക് 81.50 രൂപയും എട്ട് ഗ്രാം വെള്ളിക്ക് 10.40 രൂപ വര്‍ധിച്ച് 652 രൂപയുമായി.