തി​രു​വ​ന​ന്ത​പു​രം: ന​വ​കേ​ര​ള സ​ദ​സി​ലും ബ​സി​ലും ബോം​ബ് വ​യ്ക്കു​മെ​ന്ന് ഭീ​ഷ​ണി. ഗ​താ​ഗ​ത മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലേ​ക്കാ​ണ് ഭീ​ഷ​ണി ക​ത്ത് എ​ത്തി​യ​ത്.

മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ഡി​ജി​പി​ക്ക് ന​ൽ​കി​യ പ​രാ​തി​യി​ൽ ക​ന്‍റോ​ൺ​മെ​ന്‍റ് പോ​ലീ​സ് കേ​സെ​ടു​ത്തു. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

നേ​ര​ത്തെ, ന​വ കേ​ര​ള സ​ദ​സി​നെ​തി​രെ മാ​വോ​യി​സ്റ്റു​ക​ളു​ടെ പേ​രി​ൽ ഭീ​ഷ​ണി ക​ത്ത് ല​ഭി​ച്ചി​രു​ന്നു. വ​യ​നാ​ട് ദ​ള​ത്തി​ന്റെ പേ​രി​ൽ ജി​ല്ലാ ക​ള​ക്ട​ർ​ക്കാ​ണ് ഭീ​ഷ​ണി ക​ത്ത് കി​ട്ടി​യ​ത്.