തൃശൂരിൽ വ്യാജ ഡോക്ടർ പിടിയിൽ; അറസ്റ്റിലായത് ബംഗാൾ സ്വദേശി
Monday, November 27, 2023 7:48 PM IST
തൃശൂർ: ബംഗാൾ സ്വദേശിയായ വ്യാജ ഡോക്ടർ തൃശൂരിൽ പിടിയിൽ. കഴിഞ്ഞ 30 വർഷങ്ങളായി തൃശൂരിലെ കിഴക്കംപാട്ടുകാരയിൽ ചന്ദ്നി എന്ന ക്ലിനിക്കാണ് ഇയാൾ നടത്തിയിരുന്നത്. ദിലീപ് കുമാർ എന്നാണ് ഇയാളുടെ പേര്.
ആരോഗ്യവകുപ്പിന്റെ ഓപ്പറേഷൻ വ്യാജന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ഹോമിയോ, അലോപ്പതി, യുനാനി ഉൾപ്പടെയുള്ള ചികിത്സ രീതികൾ ഇയാൾ ചെയ്തിരുന്നു. ഇയാളുടെ പക്കൽ നിന്നും പരിശോധന നടത്തുന്നതിനുള്ള വ്യാജ രേഖ കണ്ടെത്തി.