കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; കസ്റ്റഡിയിലെടുത്ത ആളുടെ കാര്‍ വാഷിംഗ് സെന്ററില്‍നിന്ന് 15 ലക്ഷം കണ്ടെടുത്തു
Tuesday, November 28, 2023 8:54 AM IST
തിരുവനന്തപുരം: ഓയൂരില്‍ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത ആളുടെ ഉടമസ്ഥതയിലുള്ള കാര്‍ വാഷിംഗ് സെന്ററില്‍നിന്ന് പോലീസ് നോട്ടുകെട്ടുകള്‍ കണ്ടെടുത്തു. 15 ലക്ഷം രൂപയോളം ഇവിടെനിന്ന് കണ്ടെത്തിയെന്നാണ് വിവരം.
കുട്ടിയെ തട്ടിക്കൊണ്ടു പോകാനുപയോഗിച്ച കാര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൂന്നു പേരെ കസ്റ്റഡിയിലെടുത്തത്. ശ്രീകണ്ഠേശ്വരത്തെ കാര്‍ വാഷിംഗ് സെന്ററുമായി ബന്ധപ്പെടുത്തി നടത്തിയ പരിശോധനയില്‍ രണ്ടു പേരെയും ഒരാളെ ശ്രീകാര്യത്തു നിന്നുമാണ് പിടികൂടിയത്.
കാര്‍ വാഷിംഗ് സെന്റര്‍ ഉടമയെയും ഒരു തൊഴിലാളിയെയുമാണ് ശ്രീകണ്ഠേശ്വരത്തുനിന്ന് കസ്റ്റഡിയിലെടുത്തത്. ഇവിടെ നടത്തിയ പരിശോധനയിലാണ് ലക്ഷകണക്കിന് രൂപ കണ്ടെടുത്തത്.