കേ­​ര­​ള​വ​ര്‍­​മ തെ­​ര­​ഞ്ഞെ­​ടു​പ്പ്; റീ­​കൗ­​ണ്ടിം­​ഗ് സു­​താ­​ര്യ­​മാ­​യി ന­​ട­​ന്നാ​ല്‍ കെ­​എ­​സ്‌യു വി­​ജ­​യി­​ക്കു­​മെന്ന് ശ്രീ­​ക്കു­​ട്ട​ന്‍
കേ­​ര­​ള​വ​ര്‍­​മ തെ­​ര­​ഞ്ഞെ­​ടു​പ്പ്; റീ­​കൗ­​ണ്ടിം­​ഗ് സു­​താ­​ര്യ­​മാ­​യി ന­​ട­​ന്നാ​ല്‍ കെ­​എ­​സ്‌യു  വി­​ജ­​യി­​ക്കു­​മെന്ന് ശ്രീ­​ക്കു­​ട്ട​ന്‍
Tuesday, November 28, 2023 1:27 PM IST
തൃ­​ശൂ​ര്‍: കേ­​ര­​ള­​വ­​ര്‍​മ കോ​ള​ജ് യൂ​ണി​യ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഹൈ­​ക്കോ­​ട​തി റീ​കൗ​ണ്ടിം​ഗി​ന് ഉ​ത്ത­​ര­​വി­​ട്ട­​തി­​ന് പി­​ന്നാ­​ലെ പ്ര­​തി­​ക­​ര­​ണ­​വു­​മാ​യി കെ­​എ­​സ്‌­​യു സ്ഥാ­​നാ​ര്‍​ഥി ശ്രീ­​ക്കു­​ട്ട​ന്‍. സു­​താ­​ര്യ​മാ­​യ മാ­​ന­​ദ­​ണ്ഡ­​ങ്ങ​ള്‍ പാ­​ലി­​ച്ച് റീ­​കൗ­​ണ്ടിം­​ഗ് ന­​ട­​ന്നാ​ല്‍ കെ­​എ­​സ്‌­​യു വി­​ജ­​യി­​ക്കു­​മെ­​ന്ന് ശ്രീ­​ക്കു­​ട്ട​ന്‍ പ്ര­​തി­​ക­​രി­​ച്ചു.

കേ­​ര­​ള​വ​ര്‍​മ കോ­​ള­​ജി​ലെ സാ­​ഹ­​ച​ര്യം കോ­​ട­​തി­​യെ ബോ­​ധ്യ­​പ്പെ­​ടു­​ത്താ​ന്‍ ക­​ഴി​ഞ്ഞു. അ­​നു­​കൂ­​ല​മാ­​യ വി­​ധി­​യു­​ണ്ടാ­​യ­​തി​ല്‍ സ­​ന്തോ­​ഷ­​മെ​ന്നും ശ്രീ­​ക്കു­​ട്ട​ന്‍ പ­​റ​ഞ്ഞു.

കേ­​ര­​ള­​വ­​ര്‍​മ കോ​ള­​ജ് തെ­​ര­​ഞ്ഞെ­​ടു­​പ്പി​ല്‍ ച­​ട്ട­​പ്ര­​കാ​രം പോ​ള്‍ ചെ​യ്ത വോ​ട്ടു​ക​ള്‍ റീ​കൗ​ണ്ട് ചെ­​യ്യാ­​നാ­​ണ് ഹൈ­​ക്കോ​ട­​തി ഉ­​ത്ത­​ര­​വി­​ട്ട​ത്. കെ​എ​സ്‌­​യു സ്ഥാ​നാ​ര്‍​ഥി ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് കോ​ട​തി ഉ​ത്ത​ര­​വ്. യൂ­​ണി­​യ​ന്‍ ചെ­​യ​ര്‍­​മാ​ന്‍ സ്ഥാ­​ന­​ത്തേ­​യ്­​ക്കു​ള്ള തെ­​ര­​ഞ്ഞെ­​ടു­​പ്പി​ല്‍ എ­​സ്­​എ­​ഫ്‌­​ഐ സ്ഥാ­​നാ​ര്‍­​ഥി­ കെ.​എ­​സ്.​അ­​നി­​രു­​ദ്ധ​നെ വി­​ജ­​യി­​യാ­​യി പ്ര­​ഖ്യാ­​പി­​ച്ച ന­​ട­​പ​ടി കോ­​ട​തി റ­​ദ്ദാ­​ക്കി­​യി­​ട്ടു​ണ്ട്.

അ­​തേ­​സ​മ­​യം റീ​കൗ­​ണ്ടിം­​ഗ് സു­​താ­​ര്യ­​മാ­​യി ന­​ട­​ത്തു­​മെ­​ന്ന് കോ​ള­​ജ് പ്രി​ന്‍­​സി­​പ്പ​ല്‍ ഇ​ന്‍­​ചാ​ര്‍­​ജ് വി.​എ.​നാ­​രാ­​യ­​ണ മേ­​നോ​ന്‍ പ്ര­​തി­​ക­​രി­​ച്ചു. കോ­​ട­​തി­​വി­​ധി അ­​ക്ഷ­​രം­​പ്ര­​തി അ­​നു­​സ­​രി­​ക്കും.

വീ​ഡി​യോ റെ­​ക്കോ​ര്‍­​ഡിം­​ഗ് ഉ​ള്‍­​പ്പെ­​ടെ­​യു­​ള്ള സം­​വി­​ധാ­​ന­​ങ്ങ​ള്‍ ഒ­​രു​ക്കി­​യ ശേ​ഷം ഇ­​രു­​കൂ­​ട്ട​ര്‍​ക്കും ബോ­​ധ്യ­​പ്പെ­​ടു­​ന്ന രീ­​തി­​യി​ല്‍ റീ​കൗ­​ണ്ടിം­​ഗ് ന­​ട­​ത്തു­​മെ​ന്നും അ­​ദ്ദേ­​ഹം പ­​റ​ഞ്ഞു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<