കൊ​ല്ലം: ഓ​യൂ​രി​ല്‍ നി​ന്ന് ആ​റ് വ​യ​സു​കാ​രി​യെ ത​ട്ടി​കൊ​ണ്ടു​പോ​യ കേ​സി​ലെ പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു. ഒ​ന്നാം പ്ര​തി പ​ത്മ​കു​മാ​ര്‍, ര​ണ്ടാം പ്ര​തി അ​നി​ത കു​മാ​രി മൂ​ന്നാം പ്ര​തി അ​നു​പ​മ എ​ന്നി​വ​രെ​യാ​ണ് റി​മാ​ന്‍​ഡ് ചെ​യ്ത​ത്.

ഈ ​മാ​സം 15വ​രെ​യാ​ണ് റി​മാ​ന്‍​ഡ് കാ​ലാ​വ​ധി. അ​നി​ത കു​മാ​രി​യെ​യും മ​ക​ള്‍ അ​നു​പ​മ​യെ​യും അ​ട്ട​കു​ള​ങ്ങ​ര വ​നി​ത ജ​യി​ലി​ലേ​ക്ക് മാ​റ്റും. പ​ത്മ​കു​മാ​റി​നെ കൊ​ട്ടാ​ര​ക്ക​ര സ​ബ്ജ​യി​ലി​ലേ​ക്കും മാ​റ്റും.

ജു​വ​നൈ​ല്‍ ജ​സ്റ്റീസ് ആ​ക്ട് പ്ര​കാ​ര​മു​ള്ള വ​കു​പ്പു​ക​ള്‍ ഉ​ള്‍​പ്പെ​ടെ പ്ര​തി​ക​ള്‍​ക്കെ​തി​രേ ചു​മ​ത്തി​യി​ട്ടു​ണ്ട്. കു​ട്ടി​യെ ത​ട്ടി​കൊ​ണ്ടു​പോ​യി അ​ന്യാ​യ​മാ​യി ത​ട​ങ്ക​ലി​ല്‍ വെ​ച്ച കു​റ്റ​ത്തി​ന് ഐ​പി​സി 346, ത​ട്ടി കൊ​ണ്ടു പോ​യ കു​റ്റ​ത്തി​ന് ഐ​പി​സി 361, 363, മോ​ച​ന ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ട്ട കു​റ്റ​ത്തി​ന് 364 എ ​എ​ന്നീ കു​റ്റ​ങ്ങ​ളും പ്ര​തി​ക​ള്‍​ക്ക് എ​തി​രേ ചു​മ​ത്തി​യി​ട്ടു​ണ്ട്.

370 (നാല്) ത​ട്ടി​പ്പ് ന​ട​ത്താ​ന്‍ വേ​ണ്ടി​യു​ള്ള മ​നു​ഷ്യ​ക്ക​ട​ത്ത്, 323 ദേ​ഹോ​പ​ദ്ര​വം ഏ​ല്‍​പ്പി​ക്ക​ല്‍ എ​ന്നീ വ​കു​പ്പു​ക​ളും ചു​മ​ത്തി.