മാക്കൂട്ടം ചുരത്തിൽ വീണ്ടും അപകടം; പിക്കപ്പ് വാൻ കത്തിനശിച്ചു
Monday, December 11, 2023 10:20 AM IST
കണ്ണൂർ: മാക്കൂട്ടം ചുരത്തിൽ വീണ്ടും അപകടം. നിയന്ത്രണംവിട്ടു മറിഞ്ഞ പിക്കപ്പ് വാൻ കത്തിനശിച്ചു. കർണാടകയിൽ നിന്ന് വരികയായിരുന്ന പിക്കപ്പ് വാനാണ് ചുരത്തിൽ അപകടത്തിൽപെട്ടത്.
പുലർച്ചെ നാലോടെയായിരുന്നു അപകടം. സംഭവത്തില്‍ രണ്ടുപേർക്ക് പരിക്കേറ്റു. മാക്കൂട്ടം ചുരത്തിൽ ഒരാഴ്ചയ്ക്കിടെ ഉണ്ടാവുന്ന നാലാമത്തെ അപകടമാണിത്.