കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല താ​ഴേ​ക്ക്. ഇ​ന്ന് പ​വ​ന് 160 രൂ​പ കു​റ​ഞ്ഞ് 45,560 രൂ​പ​യാ​യി. ഗ്രാ​മി​ന് 20 രൂ​പ താ​ഴ്ന്ന് 5,695 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. ഈ​മാ​സ​ത്തെ ഏ​റ്റ​വും കു​റ​ഞ്ഞ വി​ല​യാ​ണി​ത്.

ഈ​മാ​സം നാ​ലി​ന് 47,080 എ​ന്ന റി​ക്കാ​ർ​ഡ് വി​ല​യി​ലാ​യി​രു​ന്നു സ്വ​ർ​ണ വ്യാ​പാ​രം. പി​ന്നീ​ട് കു​ത്ത​നെ വി​ല കു​റ​യു​ക​യാ​യി​രു​ന്നു. ഒ​രാ​ഴ്ച​യ്ക്കി​ടെ 1,560 രൂ​പ​യാ​ണ് ഇ​ടി​ഞ്ഞ​ത്. രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ലെ ചാ​ഞ്ചാ​ട്ട​മാ​ണ് സം​സ്ഥാ​ന​ത്തെ വി​ല​യി​ലും പ്ര​തി​ഫ​ലി​ക്കു​ന്ന​ത്.

സം​സ്ഥാ​ന​ത്ത് വെ​ള്ളി വി​ല​യി​ലും ഇ​ന്ന് കു​ത്ത​നെ ഇ​ടി​വു​ണ്ടാ​യി. ഒ​രു ഗ്രാം ​സാ​ധാ​ര​ണ വെ​ള്ളി​യു​ടെ വി​ല ഇ​ന്ന് ര​ണ്ട് രൂ​പ കു​റ​ഞ്ഞ് 78 രൂ​പ​യി​ലേ​ക്കെ​ത്തി. ഒ​രു ഗ്രാം ​ഹാ​ൾ​മാ​ർ​ക്ക് വെ​ള്ളി​യു​ടെ വി​പ​ണി വി​ല 103 രൂ​പ​യാ​ണ്. എ​ട്ടു ഗ്രാ​മി​ന് 624 രൂ​പ,10 ഗ്രാ​മി​ന് 780 രൂ​പ,100 ഗ്രാ​മി​ന് 7800 രൂ​പ, ഒ​രു കി​ലോ​ഗ്രാ​മി​ന് 78,000 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് നി​ര​ക്കു​ക​ൾ.