വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂന്നരവയസുകാരനെ തെരുവുനായ കടിച്ചു
Monday, December 11, 2023 6:10 PM IST
തൃശൂര്‍: വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന മൂന്നരവയസുകാരന് തെരുവുനായുടെ ആക്രമണത്തില്‍ പരിക്ക്. പാവറട്ടി പെരിങ്ങാട് അയ്യപ്പന്‍കാവ് ക്ഷേത്രത്തിനു സമീപത്തെ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് കുട്ടിക്ക് നായയുടെ കടിയേറ്റത്.
കരച്ചില് കേട്ട് ഓടിയെത്തിയ വീട്ടുകാരാണ് കുട്ടിയെ രക്ഷിച്ചത്. ഏറെ നാളായി പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു. അടിയന്തരമായി അധികൃതരുടെ ഭാഗത്തുനിന്നു നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.