തി​രു​വ​ന​ന്ത​പു​രം: ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ​തി​രെ ത​ല​സ്ഥാ​ന​ത്ത് ക​രി​ങ്കൊ​ടി വീ​ശി പ്ര​തി​ഷേ​ധി​ച്ച 19 എ​സ്എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ.

ഇ​ന്ന് വൈ​കു​ന്നേ​രം രാ​ജ്ഭ​വ​നി​ൽ നി​ന്നു വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പോ​യ ഗ​വ​ര്‍​ണ​ര്‍​ക്കെ​തി​രെ മൂ​ന്ന് സ്ഥ​ല​ത്താ​യി ക​രി​ങ്കൊ​ടി വീ​ശി പ്ര​തി​ഷേ​ധി​ച്ച​വ​രെ​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

പാ​ള​യ​ത്ത് ഗ​വ​ര്‍​ണ​റു​ടെ വാ​ഹ​ന​ത്തി​ൽ അ​ടി​ച്ച​ട​ക്കം പ്ര​തി​ഷേ​ധി​ച്ച് ഏ​ഴ് പേ​രെ​യും തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ൽ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്ത് വ​ച്ച് പ്ര​തി​ഷേ​ധി​ച്ച ഏ​ഴ് പേ​രെ​യും പേ​ട്ട​യി​ൽ പ്ര​തി​ഷേ​ധി​ച്ച അ​ഞ്ച് പേ​രെ​യു​മാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

സ​ര്‍​വ​ക​ലാ​ശാ​ല സെ​ന​റ്റി​ലേ​ക്ക് ബി​ജെ​പി ബ​ന്ധ​മു​ള്ള​വ​രെ തി​രു​കി​ക്ക​യ​റ്റി​യ ഗ​വ​ര്‍​ണ​റു​ടെ ന​ട​പ​ടി​ക്കെ​തി​രെ​യാ​യി​രു​ന്നു എ​സ്എ​ഫ്ഐ പ്ര​തി​ഷേ​ധം.