സ്വത്തിനെച്ചൊല്ലി തർക്കം; യുവാവിനെ കൊന്ന സഹോദരൻ അറസ്റ്റിൽ
Tuesday, December 12, 2023 12:23 AM IST
മുംബൈ: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് സഹോദരനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. മഹാരാഷ്ട്രയിലെ നാസിക്കിലാണ് സംഭവം.
മായങ്ക് ചന്ദ്രകാന്ത് ജാദവ്(34) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ ഇളയ സഹോദരൻ ആകാശ്(32)നെ പോലീസ് അറസ്റ്റ് ചെയ്തു.
അപ്നഗർ മേഖലയിലെ സമർത് രാംദാസ് സ്വാമി നഗറിലെ വസതിയിൽ വച്ചായിരുന്നു സംഭവം. കുടുംബ സ്വത്തായി ലഭിച്ച സ്ഥലം വിൽക്കാൻ ആകാശിന് താത്പര്യമുണ്ടായിരുന്നു. എന്നാൽ മായങ്ക് ഇതിനെ എതിർത്തു.
ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നു. തിങ്കളാഴ്ച രാവിലെയും ഇരുവരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് കൈയിൽ കിട്ടിയ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ആകാശ്, മായങ്കിനെ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.