മലയാളം ഇനിയും കാത്തിരിക്കണം; "2018' ഓസ്കറില് നിന്ന് പുറത്ത്
Friday, December 22, 2023 9:26 AM IST
വാഷിംഗ്ടണ്‍ ഡിസി: ഓസ്കര് പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായ മലയാള ചിത്രം "2018'ന് പുറത്ത്. പ്രളയകാലത്തിന്റെ കഥ പറഞ്ഞ ചിത്രത്തിന് പുരസ്കാരത്തിന്റെ അന്തിമ ചുരുക്കപ്പട്ടികയില്‍ ഇടം നേടാനായില്ല.
ജൂഡ് ആന്റണി ജോസഫിന്റെ സംവിധാനത്തിലൊരുങ്ങിയ 2018 വിദേശ ഭാഷ വിഭാഗത്തിലായിരുന്നു പരിഗണിക്കപ്പെട്ടിരുന്നത്. എന്നാല്‍ അക്കാദമി പ്രഖ്യാപിച്ച 15 സിനിമളുടെ പട്ടികയില്‍ ചിത്രത്തിന് ഇടം നേടാനായില്ല.
ഗുരു, ആദാമിന്റെ മകന് അബു, ജെല്ലിക്കെട്ട് എന്നീ ചിത്രങ്ങള്‍ക്ക്ശേഷം ഓസ്കാര്‍ എന്‍ട്രി നേടിയ മലയാള ചിത്രമായിരുന്നു 2018. കേരളം നേരിട്ട പ്രളയം പശ്ചാത്തലമായ ചിത്രത്തില്‍ ടൊവിനൊ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന് എന്നിവരായിരുന്നു പ്രധാന വേഷത്തിലെത്തിയത്.
മലയാളത്തില്‍ നിന്നും ആദ്യമായി 200 കോടി ക്ലബില്‍ എത്തിയ ചിത്രമായിരുന്നു 2018.