തി​രു​വ​ന​ന്ത​പു​ര​ത്ത് ര​ണ്ട് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഹ​ർ​ത്താ​ൽ പു​രോ​ഗ​മി​ക്കു​ന്നു
തി​രു​വ​ന​ന്ത​പു​ര​ത്ത് ര​ണ്ട് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഹ​ർ​ത്താ​ൽ പു​രോ​ഗ​മി​ക്കു​ന്നു
Friday, December 22, 2023 2:52 PM IST
തി​രു​വ​ന​ന്ത​പു​രം: യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ന്‍റെ വീ​ടി​നു നേ​രെ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മ​ണം ന​ട​ത്തി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് തി​രു​വ​ന​ന്ത​പു​ര​ത്തെ ര​ണ്ട് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കോ​ൺ​ഗ്ര​സ് പ്ര​ഖ്യാ​പി​ച്ച ഹ​ർ​ത്താ​ൽ പു​രോ​ഗ​മി​ക്കു​ന്നു. ആ​ല​ങ്കോ​ട്, ക​ര​വാ​രം പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് ഹ​ർ​ത്താ​ൽ ന​ട​ക്കു​ന്ന​ത്.

യൂ​ത്ത് കോ​ൺ​ഗ്ര​സ് ആ​റ്റി​ങ്ങ​ൽ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​ഹൈ​ലി​ന്‍റെ വീ​ടി​ന് നേ​രെ​യാ​ണ് ക​ഴി​ഞ്ഞ രാ​ത്രി ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. വീ​ടി​ന്‍റെ ജ​ന​ൽ​ച്ചി​ല്ലു​ക​ളും ഫ​ർ​ണി​ച്ച​റു​ക​ളും അ​ക്ര​മി സം​ഘം അ​ടി​ച്ചു​ത​ക​ർ​ത്തു. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന സു​ഹൈ​ലി​ന്‍റെ ഭാ​ര്യ​യെ​യും മ​റ്റ് ബ​ന്ധു​ക്ക​ളെ​യും ആ​ക്ര​മി​ച്ച​താ​യി പ​രാ​തി​യു​ണ്ട്.


മു​ഖ്യ​മ​ന്ത്രി​യെ ക​രി​ങ്കൊ​ടി കാ​ണി​ച്ച​തി​ന്‍റെ പ്ര​തി​കാ​ര​മാ​യി സി​പി​എ​മ്മു​കാ​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് കോ​ൺ​ഗ്ര​സ് പ്രാ​ദേ​ശി​ക നേ​തൃ​ത്വം ആ​രോ​പി​ച്ചു. അ​തേ​സ​മ​യം ഹ​ർ​ത്താ​ലി​നെ തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് ക​ന​ത്ത പോ​ലീ​സ് നി​രീ​ക്ഷ​ണ​വു​മു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<