ന​വ​കേ​ര​ള ബ​സി​നു​നേ​രെ ഷൂ ​ഏ​റ്; ചാ​ന​ൽ റി​പ്പോ​ർ​ട്ട​ർ​ക്കെ​തി​രെ കേ​സ്
ന​വ​കേ​ര​ള ബ​സി​നു​നേ​രെ ഷൂ ​ഏ​റ്; ചാ​ന​ൽ റി​പ്പോ​ർ​ട്ട​ർ​ക്കെ​തി​രെ കേ​സ്
Saturday, December 23, 2023 8:12 AM IST
കൊ​ച്ചി: ന​വ​കേ​ര​ള ബ​സി​നു​നേ​രെ യൂ​ത്ത്കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ഷൂ ​എ​റി​ഞ്ഞ വാ​ർ​ത്ത റി​പ്പോ​ർ​ട്ട് ചെ​യ്ത മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യ്ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.

ട്വ​ന്‍റി​ഫോ​ര്‍ റി​പ്പോ​ര്‍​ട്ട​ര്‍ വി.​ജി. വി​നീ​ത​യെ അ​ഞ്ചാം പ്ര​തി​യാ​ക്കി​യാ​ണ് കു​റു​പ്പം​പ​ടി പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ ഷൂ ​എ​റി​ഞ്ഞ സം​ഭ​വ​ത്തി​ല്‍ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നേ​ര​ത്തെ പോ​ലീ​സ് നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നു.

ഐ ​പി സി 120(​ബി) പ്ര​കാ​ര​മാ​ണ് വി​നീ​ത​യ്ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്. മാ​ധ്യ​മ സ്വാ​ത​ന്ത്ര്യ​ത്തി​ന് മേ​ലു​ള്ള ക​ട​ന്നു ക​യ​റ്റ​മാ​ണ് ഇ​തെ​ന്നും ഇ​ത്ത​രം വി​ഷ​യ​ത്തി​ല്‍ കെ​യു​ഡ​ബ്ല്യു​ജെ​ക്ക് ഉ​റ​ച്ച നി​ല​പാ​ടാ​ണ് ഉ​ള്ള​തെ​ന്നും കെ​യു​ഡ​ബ്ല്യു​ജെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കി​ര​ണ്‍ ബാ​ബു പ​റ​ഞ്ഞു.


പി​ണ​റാ​യി ജ​നാ​ധി​പ​ത്യ​ത്തെ ക​ശാ​പ്പു​ചെ​യ്യു​ന്നു കെ.​സു​ധാ​ക​ര​ന്‍ എം​പി

വാ​ര്‍​ത്ത റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തി​ന്‍റെ പേ​രി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​യ്‌​ക്കെ​തി​രെ കേ​സെ​ടു​ത്ത ന​ട​പ​ടി അ​ങ്ങേ​യ​റ്റം ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​മാ​ണെ​ന്നും കേ​ര​ള​ത്തി​ന്‍റെ പ​ര​മ്പ​രാ​ഗ​ത​മാ​യ മാ​ധ്യ​മ​സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ ക​ട​യ്ക്ക​ല്‍ ക​ത്തി​വെ​യ്ക്കു​ന്ന​താ​ണെ​ന്നും കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ന്‍ എം​പി.

ഒ​രു മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക അ​വ​രു​ടെ ജോ​ലി ചെ​യ്താ​ല്‍ അ​ത് എ​ങ്ങ​നെ​യാ​ണ് ഗൂ​ഢാ​ലോ​ച​ന​യാ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും കെ.​സു​ധാ​ക​ര​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<