പുള്ളിമാൻവേട്ട; ഹൊസൂരിൽ ഏഴംഗ സംഘം അറസ്റ്റിൽ
Tuesday, December 26, 2023 10:53 AM IST
ഹൊസൂർ: ഹൊസൂരിലെ സുസുവാഡി ഗ്രാമത്തിൽ പുള്ളിമാനെ വേട്ടയാടി കൊന്ന ഏഴംഗ സംഘം അറസ്റ്റിൽ. ചെല്ലപ്പൻ(65), റാംരാജ്(31), രാജീവ്(31), നാഗരാജ്(28), ശിവരാജ്കുമാർ(31), മാരിയപ്പൻ(65) എന്നിവരും ഒരു പതിനെട്ടുകാരനുമാണ് അറസ്റ്റിലായത്.
ഡെങ്കണിക്കോട്ടൈ വനംവകുപ്പുദ്യോഗസ്ഥരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 50,000 രൂപ വീതം പിഴ ചുമത്തി.
സുസുവാഡി ഗ്രാമത്തിലെ കുളത്തിൽ പുള്ളിമാനിനെ ചത്തനിലയിൽ കണ്ടെത്തിയ വിവരം ലഭിച്ച വനംവകുപ്പുദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു. എന്നാൽ വനംവകുപ്പ് എത്തുന്നതിന് മുന്പ് തന്നെ പ്രതികൾ മാനിന്റെ ജഡം കശാപ്പ് ചെയ്ത് മാറ്റിയിരുന്നു.
തുടർന്ന് വനംവകുപ്പ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലാവുന്നത്.