വെ​റ്റി​ന​റി ഡോ​ക്ട​റാ​ക​ണം: മാ​ത്യു​വി​ന്‍റെ ആ​ഗ്ര​ഹ​ത്തി​ന് കൈ​ത്താ​ങ്ങാ​യി ബ്രി​ല്യ​ന്‍റ്
വെ​റ്റി​ന​റി ഡോ​ക്ട​റാ​ക​ണം: മാ​ത്യു​വി​ന്‍റെ ആ​ഗ്ര​ഹ​ത്തി​ന് കൈ​ത്താ​ങ്ങാ​യി ബ്രി​ല്യ​ന്‍റ്
Wednesday, January 3, 2024 3:04 PM IST
പാ​ലാ: ഓ​മ​നി​ച്ചു​വ​ള​ർ​ത്തി​യ പ​ശു​ക്ക​ൾ ച​ത്തു​വീ​ഴു​ന്ന​ത് നി​സ​ഹാ​യ​ത​യോ​ടെ നോ​ക്കി​നി​ല്ക്കേ​ണ്ടി​വ​ന്ന കു​ട്ടി​ക്ക​ർ​ഷ​ക​ൻ മാ​ത്യു ബെ​ന്നി​യു​ടെ​യും കു​ടും​ബ​ത്തി​ന്‍റെ​യും അ​വ​സ്ഥ കേ​ര​ള​ക്ക​ര​യു​ടെ ക​ണ്ണു​ന​ന​യി​ച്ച​താ​ണ്. വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ നി​ര​വ​ധി​പ്പേ​രാ​ണ് സ​ഹാ​യ​ഹ​സ്ത​വു​മാ​യി തൊ​ടു​പു​ഴ​യി​ലെ മാ​ത്യു​വി​ന്‍റെ വീ​ട്ടി​ലേ​ക്ക് എ​ത്തി​യ​ത്.

ഒ​രു വെ​റ്റി​ന​റി ഡോ​ക്ട​റാ​ക​ണ​മെ​ന്നാ​ണ് മാ​ത്യു​വി​ന്‍റെ ആ​ഗ്ര​ഹം. ഈ ​ല​ക്ഷ്യ​ത്തി​ൽ എ​ത്തി​ച്ചേ​രാ​ൻ കൊ​ച്ചു​മി​ടു​ക്ക​ന് കൈ​ത്താ​ങ്ങാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് പാ​ലാ​യി​ലെ ബ്രി​ല്യ​ന്‍റ് സ്റ്റ​ഡി സെ​ന്‍റ​ർ.

ബ്രി​ല്യ​ന്‍റി​ന്‍റെ ഡ​യ​റ​ക്ട​ർ​മാ​രും മാ​നേ​ജ്മെ​ന്‍റും ജീ​വ​ന​ക്കാ​രും ഒ​രു​മ​ന​സാ​യി മു​ന്നോ​ട്ടു​വ​ന്ന​തോ​ടെ മാ​ത്യു​വി​ന്‍റെ സ്വ​പ്ന​ങ്ങ​ൾ​ക്ക് ചി​റ​കു​മു​ള​യ്ക്കു​ക​യാ​ണ്.

തൊ​ടു​പു​ഴ​യി​ലെ​ത്തി​യ ബ്രി​ല്യ​ന്‍റ് പ്ര​തി​നി​ധി​ക​ൾ മാ​ത്യു​വി​ന് പ​ഠ​ന​സൗ​ക​ര്യം ന​ല്കു​ന്ന​തി​നാ​യു​ള്ള സ​മ്മ​ത​പ​ത്രം അ​മ്മ​യ്ക്ക് കൈ​മാ​റി.

"മാ​ത്യു എ​ന്ന കു​ട്ടി​ക്ക് ഈ ​പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ലു​ണ്ടാ​യ വി​ഷ​മ​ത്തി​ൽ ഞ​ങ്ങ​ളും പ​ങ്കു​ചേ​രു​ന്നു. എ​ൻ​ട്ര​ൻ​സ് എ​ഴു​തി വെ​റ്റി​ന​റി സ​യ​ൻ​സ് പ​ഠി​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ച​താ​യി ക​ണ്ടു. ആ​യ​തി​നാ​ൽ, പ​ത്താം​ക്ലാ​സ് പ​ഠ​ന​ശേ​ഷം പ്ല​സ്‌​വ​ൺ, പ്ല​സ്ടു പ​ഠ​ന​കാ​ല​ത്തു​ള്ള എ​ൻ​ട്ര​ൻ​സ് കോ​ച്ചിം​ഗ് സൗ​ജ​ന്യ​മാ​യി പ​ഠി​പ്പി​ക്കാ​ൻ ഞ​ങ്ങ​ൾ ത​യാ​റാ​ണ്.'- സ​മ്മ​ത​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു.

പ്ര​തീ​ക്ഷി​ക്കാ​ത്ത ഒ​രു ഭാ​ഗ്യ​മാ​ണ് കി​ട്ടി​യ​തെ​ന്നും ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ബ്രി​ല്യ​ന്‍റ് കു​ടും​ബ​ത്തി​ലെ എ​ല്ലാ​വ​ർ​ക്കും ഒ​രു​പാ​ട് ന​ന്ദി​യ​റി​യി​ക്കു​ന്നു​വെ​ന്നും മാ​ത്യു​വി​ന്‍റെ അ​മ്മ പ്ര​തി​ക​രി​ച്ചു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<