"വാ​ർ​ണ​ർ ഷോ’ ​ഇനിയില്ല; വി​ര​മി​ക്ക​ൽ ടെ​സ്റ്റി​ൽ അ​ർ​ധ​സെ​ഞ്ചു​റി
"വാ​ർ​ണ​ർ ഷോ’ ​ഇനിയില്ല; വി​ര​മി​ക്ക​ൽ ടെ​സ്റ്റി​ൽ അ​ർ​ധ​സെ​ഞ്ചു​റി
Saturday, January 6, 2024 5:27 PM IST
സി​ഡ്നി: ഓ​സ്ട്രേ​ലി​യ​ൻ വെ​റ്റ​റ​ൻ ഓ​പ്പ​ണ​ർ ഡേ​വി​ഡ് വാ​ർ​ണ​ർ 13 വ​ർ​ഷ​ത്തെ ടെ​സ്റ്റ് ക​രി​യ​റി​നോ​ട് വി​ട പ​റ​ഞ്ഞു. പാ​ക്കി​സ്ഥാ​നെ​തി​രേ ന​ട​ന്ന മൂ​ന്നാം ടെ​സ്റ്റി​ൽ അ​ർ​ധ സെ​ഞ്ചു​റി​യോ​ടെ​യാ​ണ് താ​രം പ​ടി​യി​റ​ങ്ങു​ന്ന​ത്. സാ​ജി​ദ് ഖാ​ന്‍റെ പ​ന്തി​ൽ എ​ൽ​ബി​ഡ​ബ്ല്യു ആ​യാ​ണ് താ​രം പു​റ​ത്താ​യ​ത്.

മ​ത്സ​ര​ത്തി​ന്‍റെ 25ാം ഓ​വ​റി​ൽ സാ​ജി​ദ് ഖാ​ന്‍റെ പ​ന്തി​ൽ താ​ര​ങ്ങ​ൾ അ​പ്പീ​ൽ ചെ​യ്തെ​ങ്കി​ലും അം​പ​യ​ർ ഔ​ട്ട് ന​ല്കി​യി​ല്ല. എ​ന്നാ​ൽ ഡി​ആ​ർ​എ​സി​ൽ തേ​ർ​ഡ് അം​പ​യ​ർ ഔ​ട്ട് പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. വി​ജ​യ​ത്തി​ന് 12 റ​ണ്‍​സ​രി​കെ​യാ​ണ് വാ​ർ​ണ​ർ പു​റ​ത്താ​കു​ന്ന​ത്. നി​റ​ഞ്ഞ കൈ​യ​ടി​ക​ളോ​ടെ ഗാ​ല​റി​യും, ഗാ​ർ​ഡ് ഓ​ഫ് ഓ​ണ​ർ ന​ല്കി ഇ​രു ടീം ​അം​ഗ​ങ്ങ​ളും താ​ര​ത്തെ ആ​ദ​രി​ച്ചു.

വാ​ർ​ണ​റു​ടെ മി​ക​വി​ൽ ഓ​സീ​സ് പാ​ക്കി​സ്ഥാ​നെ​തി​രേ വി​ജ​യം സ്വ​ന്ത​മാ​ക്കി. ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ 75 പ​ന്തി​ൽ നി​ന്ന് 57 റ​ണ്‍​സു​മാ​യി ടെ​സ്റ്റ് ക്രി​ക്ക​റ്റി​ൽ നി​ന്ന് സ്വ​പ്ന തു​ല്യ​മാ​യ വി​ട​വാ​ങ്ങ​ലാ​ണ് താ​രം ന​ട​ത്തി​യ​ത്. 112 ടെ​സ്റ്റു​ക​ളി​ൽ നി​ന്നാ​യി 26 സെ​ഞ്ചു​റി​യും 37 അ​ർ​ധ​സെ​ഞ്ചു​റി​ക​ളും ഉ​ൾ​പ്പെ​ടെ 8,786 റ​ണ്‍​സാ​ണ് വാ​ർ​ണ​റു​ടെ സം​ഭാ​വ​ന. 2011 ൽ ​ന്യൂ​സി​ലാ​ൻ​ഡി​നെ​തി​രേ ബ്രി​സ്ബേ​നി​ൽ ടെ​സ്റ്റ് അ​ര​ങ്ങേ​റ്റം കു​റി​ച്ച വാ​ർ​ണ​ർ ഓ​സീ​സ് റ​ണ്‍​വേ​ട്ട​ക്കാ​രു​ടെ പ​ട്ടി​ക​യി​ൽ അ​ഞ്ചാ​മ​നാ​യാ​ണ് മ​ട​ങ്ങു​ന്ന​ത്.


നേ​ര​ത്തെ, ഏ​ക​ദി​ന​ത്തി​ൽ നി​ന്നും ഡേ​വി​ഡ് വാ​ർ​ണ​ർ വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. കു​ടും​ബ​ത്തി​നൊ​പ്പം സ​മ​യം ചെ​ല​വ​ഴി​ക്കാ​നാ​ണ് വി​ര​മി​ക്ക​ൽ തീ​രു​മാ​ന​മെ​ന്നും താ​രം അ​റി​യി​ച്ചി​രു​ന്നു. 161 ഏ​ക​ദി​ന മ​ത്സ​ര​ങ്ങ​ളും 99 ട്വ​ന്‍റി-20 ക​ളി​ലും ഓ​സീ​സി​നാ​യി പാ​ഡ​ണി​ഞ്ഞ വാ​ർ​ണ​ർ യ​ഥാ​ക്ര​മ​ത്തി​ൽ 6,932 , 2894 റ​ണ്‍​സ് സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<