താ​നെ​യി​ൽ ‍യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ല്ലി​ൽ കെ​ട്ടി താ​ഴ്ത്തി​യ നി​ല​യി​ൽ കി​ണ​റ്റി​ൽ നി​ന്ന് ക​ണ്ടെ​ത്തി
താ​നെ​യി​ൽ ‍യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ല്ലി​ൽ കെ​ട്ടി താ​ഴ്ത്തി​യ നി​ല​യി​ൽ കി​ണ​റ്റി​ൽ നി​ന്ന് ക​ണ്ടെ​ത്തി
Sunday, January 28, 2024 6:13 AM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ല്ലി​ൽ കെ​ട്ടി​താ​ഴ്ത്തി​യ നി​ല​യി​ൽ കി​ണ​റ്റി​ൽ നി​ന്നും ക​ണ്ടെ​ടു​ത്തു.

താ​നെ ജി​ല്ല​യി​ലെ ഡോം​ബി​വാ​ലി ഈ​സ്റ്റ് ഏ​രി​യ​യി​ലെ ദാ​വ്ഡി ഗ്രാ​മ​ത്തി​ലെ കി​ണ​റ്റി​ൽ നി​ന്നും 32കാ​ര​നാ​യ ച​ന്ദ്ര​പ്ര​കാ​ശ് സു​രേ​ഷ്ച​ന്ദ്ര ലോ​ബ​ൻ​ഷി​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ടു​ത്ത​ത്.

മൃ​ത​ദേ​ഹ​ത്തി​ന്‍റെ മു​തു​കി​ലും ക​ഴു​ത്തി​ലും മൂ​ർ​ച്ച​യു​ള്ള ആ​യു​ധ​ങ്ങ​ൾ കൊ​ണ്ട് മു​റി​വേ​റ്റ നി​ല​യി​ലാ​യി​രു​ന്നു. കേ​സി​ലെ പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്നും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു​വെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<