മനീഷ് സിസോദിയയ്ക്ക് ഇളവ്; ഭാര്യയെ സന്ദർശിക്കാൻ അനുമതി
Monday, February 5, 2024 6:07 PM IST
ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് തടവിൽ കഴിയുന്ന ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് ഇളവ് അനുവദിച്ച് കോടതി.
ചികിത്സയിൽ കഴിയുന്ന ഭാര്യയെ ആഴ്ചയിലൊരിക്കൽ സന്ദർശിക്കാൻ ഡൽഹി റോസ് അവന്യൂ കോടതിയാണ് അനുമതി നൽകി. ഭാര്യയെയും അവരെ ചികിത്സിക്കുന്ന ഡോക്ടർമാരെയും സിസോദിയക്ക് സന്ദർശിക്കാം.
ചികിത്സയിൽ കഴിയുന്ന ഭാര്യയെ കാണുന്നതിനായി ആഴ്ചയിൽ രണ്ടുതവണ കസ്റ്റഡി പരോൾ അനുവദിക്കണം എന്നാവശ്യപ്പെട്ടാണ് സിസോദിയ കോടതിയെ സമീപിച്ചത്. മദ്യനയ അഴിമതിയിൽ പങ്കുണ്ടെന്നാരോപിച്ച് കഴിഞ്ഞ മാർച്ച് ഒന്പതിനാണ് സിസോദിയയെ ഇഡി അറസ്റ്റ് ചെയ്തത്.