ക്ഷേത്രം പൊളിച്ചാണ് ഔറംഗസേബ് മോസ്ക് നിർമിച്ചത്; ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ
Wednesday, February 7, 2024 12:51 AM IST
ന്യൂഡൽഹി: മുഗൾ ഭരണാധികാരിയായിരുന്ന ഔറംഗസേബ് കേശവദേവ് ക്ഷേത്രം തകർത്താണ് മോസ്ക് നിർമിച്ചതെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങൾക്കായിരുന്നു എഎസ്ഐയുടെ മറുപടി.
ഉത്തർപ്രദേശിലെ മെയിൻപുരി സ്വദേശിയായ അജയ് പ്രതാപ് സിംഗാണ് വിവാരാവകാശ നിയമപ്രകാരം ചോദ്യങ്ങൾ ഉന്നയിച്ചത്. ഔറംഗസീബ് നിലവിലുള്ള ക്ഷേത്രം തകർത്ത് മോസ്ക് പണിതതാണെന്നാണ് ഹിന്ദു ഗ്രൂപ്പുകൾ വാദിക്കുന്നത്. ശ്രീകൃഷ്ണന്റെ ജന്മസ്ഥലമാണ് ഇതെന്നും അവർ അവകാശപ്പെടുന്നു.
കൃഷ്ണ ജന്മഭൂമി-ഷാഹി ഈദ്ഗാ മസ്ജിദ് തർക്കത്തിൽ ഈ കണ്ടെത്തൽ നിർണായകമാണ്. ഹൈക്കോടതിയിലും സുപ്രീംകോടതിയിലും വിവരാവകാശ മറുപടി ഉപയോഗിക്കുമെന്നും ശ്രീകൃഷ്ണ ജന്മഭൂമി മുക്തി ന്യാസ് പ്രസിഡന്റ് മഹേന്ദ്ര പ്രതാപ് സിംഗ് പ്രതികരിച്ചു.