പ​ഞ്ചാ​ബി ഭാ​ഷ പ​ഠി​പ്പി​ച്ചി​ല്ല; ജ​ല​ന്ത​റി​ലെ സ്വ​കാ​ര്യ സ്കൂ​ളി​ന് നോ​ട്ടീ​സ്
പ​ഞ്ചാ​ബി ഭാ​ഷ പ​ഠി​പ്പി​ച്ചി​ല്ല; ജ​ല​ന്ത​റി​ലെ സ്വ​കാ​ര്യ സ്കൂ​ളി​ന് നോ​ട്ടീ​സ്
Sunday, February 11, 2024 7:19 AM IST
അ​മൃ​ത്സ​ർ: പ​ഞ്ചാ​ബി ഭാ​ഷ നി​ർ​ബ​ന്ധി​ത വി​ഷ​യ​മാ​യി പ​ഠി​പ്പി​ക്കാ​ത്ത​തി​ന് ജ​ല​ന്ധ​റി​ലെ സ്വ​കാ​ര്യ സ്‌​കൂ​ളി​ന് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ്. പ​ഞ്ചാ​ബ് സ്‌​കൂ​ൾ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി​യ​താ​യി വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഹ​ർ​ജോ​ത് സിം​ഗ് ബെ​യി​ൻ​സ് പ​റ​ഞ്ഞു.

സ്‌​കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഞ്ചാ​ബി ഭാ​ഷ നി​ർ​ബ​ന്ധി​ത വി​ഷ​യ​മാ​യി പ​ഠി​പ്പി​ക്കു​ന്നി​ല്ലെ​ന്ന് ത​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​താ​യി ബെ​യ്ൻ​സ് പ​റ​ഞ്ഞു. ഭാ​ഷ​യു​ടെ അ​ന്ത​സ് കാ​ത്തു​സൂ​ക്ഷി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും അ​തി​നോ​ടു​ള്ള അ​നാ​ദ​ര​വ് ഒ​രു കാ​ര​ണ​വ​ശാ​ലും വ​ച്ചു​പൊ​റു​പ്പി​ക്കി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.


സം​സ്ഥാ​ന​ത്തെ എ​ല്ലാ സ്‌​കൂ​ളു​ക​ളും ഒ​ന്നാം​ക്ലാ​സ് മു​ത​ൽ പ​ത്ത് വ​രെ പ​ഞ്ചാ​ബി നി​ർ​ബ​ന്ധി​ത വി​ഷ​യ​മാ​യി പ​ഠി​പ്പി​ക്കേ​ണ്ട​ത് ക​ർ​ശ​ന നി​യ​മ​മാ​ണെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി. സം​സ്ഥാ​ന​ത്തെ ചി​ല സ്വ​കാ​ര്യ സ്‌​കൂ​ളു​ക​ൾ ഈ ​നി​യ​മം ലം​ഘി​ച്ച​താ​യി വ​കു​പ്പി​ന് ഇ​പ്പോ​ഴും പ​രാ​തി​ക​ൾ ല​ഭി​ക്കു​ന്നു​ണ്ടെ​ന്നും നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

പ​ഞ്ചാ​ബി വി​ഷ​യം നി​ർ​ബ​ന്ധി​ത വി​ഷ​യ​മാ​യി പ​ഠി​പ്പി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ പ​ഞ്ചാ​ബി​ലെ എ​ല്ലാ സ്വ​കാ​ര്യ സ്കൂ​ളു​ക​ളോ​ടും അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<