ന്യൂ​ഡ​ൽ​ഹി: 2,300 രൂ​പ​യെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ​തു​ട​ർ​ന്ന് യു​വാ​വി​നെ ത​ല്ലി​ക്കൊ​ന്നു. ഡ​ൽ​ഹി​യി​ൽ ബു​റാ​റി മേ​ഖ​ല​യി​ൽ വ്യാ​ഴാ​ഴ്ച​യാ​ണ് സം​ഭ​വം. പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന പ്രി​യാ​ൻ​ഷു ആ​ണ് മ​രി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ നാ​ല് പ്ര​തി​ക​ൾ പി​ടി​യി​ലാ​യി. ഇ​തി​ൽ ര​ണ്ട് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രു​മു​ണ്ട്. മ​രി​ച്ച​യാ​ളു​ടെ സു​ഹൃ​ത്താ​യ ജ​യ്കി​ഷാ​ന്‍റെ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ബൈ​ക്കി​ലെ​ത്തി​യ ആ​റം​ഗ സം​ഘ​മാ​ണ് ഇ​യാ​ളെ അ​ക്ര​മി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. മ​റ്റ് പ്ര​തി​ക​ൾ​ക്കാ​യി തി​ര​ച്ചി​ൽ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.