മ​ല​ക്ക​പ്പാ​റ​യി​ൽ ആ​ദി​വാ​സി മൂ​പ്പ​നെ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ മ​ർ​ദി​ച്ചെ​ന്ന് പ​രാ​തി
മ​ല​ക്ക​പ്പാ​റ​യി​ൽ ആ​ദി​വാ​സി മൂ​പ്പ​നെ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ മ​ർ​ദി​ച്ചെ​ന്ന് പ​രാ​തി
Saturday, February 24, 2024 1:59 AM IST
തൃ​ശൂ​ർ: മ​ല​ക്ക​പ്പാ​റ​യി​ൽ ആ​ദി​വാ​സി മൂ​പ്പ​നെ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സം​ഘം ചേ​ർ​ന്ന് മ​ർ​ദി​ച്ചെ​ന്ന് പ​രാ​തി. വീ​ര​ൻ​കു​ടി ഊ​രി​ലെ മൂ​പ്പ​ൻ വീ​ര​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.

വാ​സ​യോ​ഗ്യ​മ​ല്ലാ​ത്ത ഊ​രി​ലെ ഭൂ​മി ഉ​പേ​ക്ഷി​ച്ച് വീ​ര​ൻ​കു​ടി ഊ​രി​ലെ ആ​ദി​വാ​സി​ക​ൾ മ​ല​ക്ക​പ്പാ​റ​യ്ക്ക് സ​മീ​പം കു​ടി​ൽ കെ​ട്ടി സ​മ​രം ആ​രം​ഭി​ച്ചി​രു​ന്നു. താ​ത്കാ​ലി​ക​മാ​യി മൂ​ന്നു കു​ടി​ലു​ക​ളാ​ണ് കെ​ട്ടി താ​മ​സം തു​ട​ങ്ങി​യ​ത്.

ഏ​ഴു കു​ടും​ബ​ങ്ങ​ളെ​യും കു​ടി​ൽ കെ​ട്ടാ​തി​രി​ക്കാ​ൻ വ​നം വ​കു​പ്പ് ശ്ര​മം ന​ട​ത്തി​യി​രു​ന്നു. ഇ​തി​നി​ടെ സി​പി​എം ഇ​വ​ർ​ക്ക് പി​ന്തു​ണ​യു​മാ​യി എ​ത്തി കൊ​ടി​ക​ൾ നാ​ട്ടി​യി​രു​ന്നു. ഇ​ത് മാ​റ്റാ​ൻ എ​ത്തി​യ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ കു​ടി​ലു​ക​ൾ ഉ​ൾ​പ്പെ​ടെ നീ​ക്കാ​ൻ ശ്ര​മി​ച്ചു.


ഇ​തി​നി​ടെ​യാ​ണ് ഊ​ര് മൂ​പ്പ​ന് മ​ർ​ദ​ന​മേ​റ്റ​ത്. കു​ടി​ലു​ക​ൾ പൊ​ളി​ച്ച ശേ​ഷം ത​ന്നെ മ​ർ​ദ്ദി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് മൂ​പ്പ​ൻ പ​റ​ഞ്ഞു. മൂ​പ്പ​നെ ചാ​ല​ക്കു​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<