മണിപ്പുരിലെ സര്‍വകലാശാല കാമ്പസില്‍ സ്ഫോടനം: ഒരാള്‍ മരിച്ചു; രണ്ട് പേര്‍ക്ക് പരിക്ക്
Saturday, February 24, 2024 9:36 AM IST
ഇംഫാല്‍: മണിപ്പുരിലെ സര്‍വകലാശാല കാമ്പസിലുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു.
ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. കാമ്പസിലെ സ്റ്റുഡന്‍സ് യൂണിയന് ഓഫീസിന് സമീപം വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം.
സ്ഫോടനത്തിന് ഉപയോഗിച്ച വസ്തു എന്താണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് സംഭവസ്ഥലത്ത് പരിശോധന തുടരുകയാണ്.
മണിപ്പുരില്‍ കുക്കി-മേയ്തി വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം തുടരുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.