സഹോദരിയുമായി സ്വത്ത് തര്‍ക്കം; യുവാവ് നായയെ പാറയില്‍ അടിച്ചുകൊന്നു
Saturday, February 24, 2024 9:48 AM IST
ഇടുക്കി: വഴക്കിനിടയില്‍ കുരച്ച നായയെ യുവാവ് പാറയില്‍ അടിച്ചുകൊന്നു. നെടുംകണ്ടം സന്യാസിയോടയിലാണ് സംഭവം. സന്യാസിയോട സ്വദേശിയായ കള പുരമറ്റത്തില്‍ രാജേഷ് ആണ് ഈ ക്രൂരത പ്രവര്‍ത്തിച്ചത്.
ഇയാളുടെ സഹോദരിയുമായുള്ള കുടുംബ വഴക്കും സ്വത്ത് തര്‍ക്കവുമാണ് കാരണമെന്ന് കമ്പംമേട്ട് പോലീസ് പറഞ്ഞു. സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം രാജേഷ് അയല്പക്കത്തുള്ള സഹോദരിയുടെ വീട്ടില്‍ എത്തിയിരുന്നു.
തര്‍ക്കത്തിനിടയില്‍ രാജേഷ് സഹോദരിയെ മര്‍ദിച്ചതായി പോലീസ് പറയുന്നു. ഇതിനിടയില്‍ നായ കുരയ്ക്കുകയായിരുന്നു. ഇതില്‍ പ്രകോപിതനായ ഇയാള്‍ തുടലഴിച്ചെടുത്ത് നായയെ സമീപത്തുള്ള പാറയില്‍ അടിച്ചുകൊല്ലുകയായിരുന്നു.
സംഭവത്തില്‍ കമ്പംമേട്ട് പോലീസ് കേസെടുത്തു.