വയനാട്ടില്‍ കാട്ടുപോത്തിന്റെ ആക്രമണം; വയോധികന് പരിക്ക്
Saturday, February 24, 2024 2:32 PM IST
വയനാട്: കാട്ടുപോത്തിന്റെ ആക്രമണത്തില്‍ വയോധികന് പരിക്ക്. കൂളിവയല്‍ സ്വദേശി ബീരാനാണ് പരിക്കേറ്റത്. ഇയാളെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഇന്ന് രാവിലെ വയനാട് പനവല്ലി കാല്‍വരി എസ്റ്റേറ്റില്‍വച്ചാണ് സംഭവം. തടിയുടെ കണക്കെടുക്കാനും മരക്കച്ചവടത്തിനുമായി പോയ ബീരാനെ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു.