മുംബൈയിലെ ജലവിതരണ കേന്ദ്രത്തിൽ തീപിടിത്തം
Tuesday, February 27, 2024 4:12 AM IST
മുംബൈ: ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ (ബിഎംസി) പൈസ് വാട്ടർ പമ്പിംഗ് സ്റ്റേഷനിൽ തിങ്കളാഴ്ച വൈകുന്നേരം തീപിടുത്തമുണ്ടായി. ഇതേതുടർന്ന് മുംബൈയുടെ പല ഭാഗങ്ങളിലും ജലവിതരണം തടസപ്പെട്ടു.
കിഴക്കൻ പ്രാന്തപ്രദേശങ്ങളിലെ ജലവിതരണത്തെയും നഗരത്തിലെ ഗോലാഞ്ചി, ഫോസ്ബെറി, റൗളി, ഭണ്ഡർവാഡ റിസർവോയറുകളിൽ നിന്നുള്ള ജലവിതരണത്തെയും സംഭവം ബാധിച്ചതായി അധികൃതർ അറിയിച്ചു. അടുത്ത 24 മണിക്കൂർ ഈ പ്രദേശങ്ങളിൽ ജലവിതരണം ഉണ്ടാകില്ല.
സ്ഥിതിഗതികൾ പരിഹരിച്ച് ബാധിത പ്രദേശങ്ങളിലെ ജലവിതരണ സംവിധാനം സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.