കൈ​ക്കൂ​ലി: പു​ന്ന​പ്ര​യി​ൽ വി​ല്ലേ​ജ് അ​സി​സ്റ്റ​ന്‍റും ഫീ​ൽ​ഡ് അ​സി​സ്റ്റ​ന്‍റും പി​ടി​യി​ൽ
കൈ​ക്കൂ​ലി: പു​ന്ന​പ്ര​യി​ൽ വി​ല്ലേ​ജ് അ​സി​സ്റ്റ​ന്‍റും ഫീ​ൽ​ഡ് അ​സി​സ്റ്റ​ന്‍റും പി​ടി​യി​ൽ
Tuesday, February 27, 2024 7:49 PM IST
ആ​ല​പ്പു​ഴ: കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ വി​ല്ലേ​ജ് അ​സി​സ്റ്റ​ന്‍റി​നെ​യും ഫീ​ൽ​ഡ് അ​സി​സ്റ്റ​ന്‍റി​നെ​യും വി​ജി​ല​ൻ​സ് പി​ടി​കൂ​ടി. പു​ന്ന​പ്ര വി​ല്ലേ​ജ് ഓ​ഫീ​സി​ലെ വി​ല്ലേ​ജ് അ​സി​സ്റ്റ​ന്‍റ് വി​നോ​ദ്, വി​ല്ലേ​ജ് ഫീ​ൽ​ഡ് അ​സി​സ്റ്റ​ന്‍റ് അ​ശോ​ക​ൻ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

പു​ന്ന​പ്ര സ്വ​ദേ​ശി​യാ​യ പ​രാ​തി​ക്കാ​ര​ന്‍റെ പേ​രി​ലു​ള്ള വ​സ്തു ത​രം മാ​റ്റു​ന്ന​തി​ന് ക​ഴി​ഞ്ഞ വ​ർ​ഷം ഓ​ഗ​സ്റ്റ് മാ​സം വി​ല്ലേ​ജ് ഓ​ഫീ​സി​ൽ അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച വ​സ്തു അ​ള​ക്കു​ന്ന​തി​ന് വി​ല്ലേ​ജ് അ​സി​സ്റ്റ​ന്‍റും ഫീ​ൽ​ഡ് അ​സി​സ്റ്റ​ൻ​രും സ്ഥ​ല​ത്ത് എ​ത്തു​ക​യും ഫ​യ​ൽ റ​വ​ന്യു ഡി​വി​ഷ​ന​ൽ ഓ​ഫീ​സി​ൽ അ​യ​ക്ക​ണ​മെ​ങ്കി​ൽ 5,000 രൂ​പ കൈ​ക്കൂ​ലി ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു.

തു​ട​ർ​ന്ന് അ​പേ​ക്ഷ​ക​ൻ വി​വ​രം വി​ജി​ല​ൻ​സ് കി​ഴ​ക്ക​ൻ മേ​ഖ​ല പോ​ലീ​സ് സൂ​പ്ര​ണ്ട് വി.​ജി. വി​നോ​ദ്കു​മാ​റി​നെ അ​റി​യി​ച്ചു. ഇ​ന്ന് വൈ​കി​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സി​ന് മു​ന്നി​ൽ വ​ച്ച് വി​ല്ലേ​ജ് അ​സി​സ്റ്റ​ന്‍റ് വി​നോ​ദി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ഫീ​ൽ​ഡ് അ​സി​സ്റ്റ​ന്‍റ് അ​ശോ​ക​ൻ 5,000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ വി​ജി​ല​ൻ​സ് സം​ഘം പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.


ആ​ല​പ്പു​ഴ വി​ജി​ല​ൻ​സ് ഡ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ഗി​രീ​ഷ് പി. ​സാ​ര​ഥി, ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ എം.​കെ. പ്ര​ശാ​ന്ത് കു​മാ​ർ, ആ​ർ. രാ​ജേ​ഷ് കു​മാ​ർ. ആ​ർ.​ജിം​സ്റ്റെ​ൽ, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ വ​സ​ന്ത്, അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ജ​യ​ലാ​ൽ, സി​വി​ൽ പോ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ ശ്യാം​കു​മാ​ർ, ര​ഞ്ചി​ത്ത്, സ​ന​ൽ, ലി​ജു, സു​ദീ​പ്, സു​രേ​ഷ്, റോ​മി​യോ, അ​നീ​ഷ്, മാ​യ, നീ​തു, മ​ധു കു​ട്ട​ൻ, നി​തി​ൻ മാ​ർ​ഷ​ൽ, സ​നീ​ഷ്, വി​മ​ൽ എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<