ബസ് സ്റ്റാൻഡിൽ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമം; ഭർത്താവ് പിടിയിൽ
Thursday, February 29, 2024 10:33 AM IST
പാലക്കാട്: ബസ് സ്റ്റാന്‍ഡില്‍ ഭാര്യയെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച ഭര്‍ത്താവ് പിടിയിൽ. പാലക്കാട് കൊഴിഞ്ഞമ്പാറയിൽ ഇന്ന് രാവിലെയാണ് സംഭവം.
നീലിപ്പാറ സ്വദേശിനിയായ ഗീതുവിനെയാണ് ഭര്‍ത്താവ് ഷണ്മുഖം ആക്രമിച്ചത്. കത്തികൊണ്ട് ഗീതുവിനെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഷണ്മുഖത്തെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഗുരുതരമായി പരിക്കേറ്റ ഗീതുവിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.