സിദ്ധാർഥന്റെ മരണം; സര്‍ക്കാര്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മന്ത്രി രാജീവ്
Thursday, February 29, 2024 10:43 AM IST
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാലാ കാന്പസിൽ രണ്ടാം വർഷ വിദ്യാർഥി ജെ.എസ്. സിദ്ധാർഥൻ ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി മന്ത്രി പി.രാജീവ്. സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത് ഏത് സംഘടനയില്‍പ്പെട്ട ആളുകളാണെങ്കിലും സര്‍ക്കാര്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മന്ത്രി പ്രതികരിച്ചു.
ആൾക്കൂട്ട വിചാരണയും ക്രൂരമർദനവും മാനസിക പീഡനങ്ങളെയും തുടർന്നാണ് പൂക്കോട് സർവകലാശാലയിലെ വിദ്യാർഥിയായ സിദ്ധാർഥൻ ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം.
18 ന് ഹോസ്റ്റലിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് സിദ്ധാർഥനെ കണ്ടെത്തിയത്. പോസ്റ്റ്
മോർട്ടം റിപ്പോർട്ടിലാണ് വിദ്യാർഥി ക്രൂര മർദനത്തിന് ഇരയായ വിവരം പുറത്തുവന്നത്.
ഫെബ്രുവരി 14 ന് വാലന്റൈസ്ഡേ ദിനത്തിലാണ് സിദ്ധാർഥൻ ആക്രമണത്തിനിരയായത്. സീനിയർ വിദ്യാർഥികളോടൊപ്പം നൃത്തംചെയ്തതിനായിരുന്നു മർദനം. സംഭവത്തിൽ എസ്എഫ്ഐ നേതാവ് ഉൾപ്പെടെ ആറ് പേർ അറസ്റ്റിലായിരുന്നു.