സംശയകരമായി 41 ചാക്കുകെട്ടുകൾ; പന്തളത്ത് ആറുലക്ഷത്തിന്റെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി
Thursday, February 29, 2024 11:09 AM IST
പത്തനംതിട്ട: പന്തളത്ത് ആറുലക്ഷം രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. കുളനട പനങ്ങാട് ജംഗ്ഷനിൽ നിന്ന് 41 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്.
സംഭവത്തിൽ പൊന്നാനി സ്വദേശിയായ ഫറൂഖ്, മലപ്പുറം സ്വദേശിയായ റിയാസ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.
പനങ്ങാട് ജംഗ്ഷനിൽ ഡാൻസാഫ് രാവിലെ നടത്തിയ വാഹനപരിശോധനയിലാണ് പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. പിക്കപ് വാഹനത്തിൽ അടുക്കിവച്ച നിലയിലായിരുന്നു ചാക്കുകെട്ടുകൾ.