മ​ഹാ​രാ​ഷ്ട്ര​യി​ൽ സീ​റ്റ് വി​ഭ​ജ​ന ച​ർ​ച്ച പൂ​ർ​ത്തി​യാ​യി; കോ​ൺ​ഗ്ര​സ് 18 സീ​റ്റി​ൽ മ​ത്സ​രി​ക്കും
മ​ഹാ​രാ​ഷ്ട്ര​യി​ൽ സീ​റ്റ് വി​ഭ​ജ​ന ച​ർ​ച്ച പൂ​ർ​ത്തി​യാ​യി; കോ​ൺ​ഗ്ര​സ് 18 സീ​റ്റി​ൽ മ​ത്സ​രി​ക്കും
Friday, March 1, 2024 4:45 PM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ ഇ​ന്ത്യാ സ​ഖ്യ​ത്തി​ന്‍റെ സീ​റ്റ് വി​ഭ​ജ​ന ച​ർ​ച്ച പൂ​ർ​ത്തി​യാ​യി. ഉ​ദ്ധ​വ് താ​ക്ക​റെ നേ​തൃ​ത്വം ന​ൽ​കു​ന്ന ശി​വ​സേ​ന വി​ഭാ​ഗം 20 സീ​റ്റി​ലും കോ​ൺ​ഗ്ര​സ് 18ലും ​ശ​ര​ദ് പ​വാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ൻ​സി​പി 10 സീ​റ്റി​ലും മ​ത്സ​രി​ക്കും.

സ​ഖ്യ​ത്തി​ലു​ള്ള വ​ൻ​ചി​ത് ബ​ഹു​ജ​ൻ അ​ഘാ​ഡി​യെ​ന്ന (വി​ബി​എ) പ്രാ​ദേ​ശി​ക പാ​ർ​ട്ടി​ക്ക് ഉ​ദ്ധ​വി​ന്‍റെ പാ​ർ​ട്ടി ര​ണ്ടു സീ​റ്റു​ക​ൾ വി​ട്ടു​കൊ​ടു​ക്കും. സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന രാ​ജു ഷെ​ട്ടി‌​യെ ശ​ര​ദ് പ​വാ​ർ പി​ന്തു​ണ​യ്ക്കും. ഉ​ദ്ധ​വി​ന്‍റെ പാ​ർ​ട്ടി മ​ത്സ​രി​ക്കു​ന്ന മും​ബൈ മേ​ഖ​ല​യി​ലെ ആ​റി​ൽ ഒ​ന്ന് വി​ബി​എ​യ്ക്കു ന​ൽ​കി​യേ​ക്കും.

ആ​കെ​യു​ള്ള 48ൽ 39 ​സീ​റ്റു​ക​ളു​ടെ കാ​ര്യ​ത്തി​ൽ നേ​ര​ത്തേ​ത​ന്നെ തീ​രു​മാ​ന​മാ​യി​രു​ന്നു. 2019ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 23 സീ​റ്റു​ക​ളി​ൽ ബി​ജെ​പി​യും 18 സീ​റ്റു​ക​ളി​ൽ ശി​വ​സേ​ന​യും എ​ൻ​സി​പി നാ​ലു​സീ​റ്റി​ലും കോ​ൺ​ഗ്ര​സ് ഒ​രു സീ​റ്റി​ലും വി​ജ​യി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<