എസ്എസ്എൽസി പരീക്ഷ ഇന്നാരംഭിക്കും
Monday, March 4, 2024 4:17 AM IST
തിരുവനന്തപുരം: സംസ്ഥാന പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള സ്കൂളുകളിലെ എസ്എസ്എൽസി പരീക്ഷകൾക്ക് ഇന്ന് തുടക്കമാകും. കേരളം, ലക്ഷദ്വീപ്, ഗൾഫ് എന്നിവിടങ്ങളിലായി 2,971 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്.
4,27105 വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. കേരളത്തിൽ 2,955, ലക്ഷദ്വീപിൽ ഒമ്പത്. ഗൾഫിൽ ഏഴ് എന്നിങ്ങനെയാണ് പരീക്ഷാ കേന്ദ്രങ്ങൾ.
പരീക്ഷകൾ സുഗമമാക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.