കി​ള്ളി​പ്പാ​ല​ത്ത് നി​ന്നും കാ​ണാ​താ​യ 12 വയസുകാ​ര​നെ ക​ണ്ടെ​ത്തി
കി​ള്ളി​പ്പാ​ല​ത്ത് നി​ന്നും കാ​ണാ​താ​യ 12 വയസുകാ​ര​നെ ക​ണ്ടെ​ത്തി
Wednesday, March 13, 2024 3:10 PM IST
തി​രു​വ​ന​ന്ത​പു​രം: കി​ള്ളി​പ്പാ​ല​ത്ത് നി​ന്നും കാ​ണാ​താ​യ 12 വ​യ​സു​കാ​ര​നെ ക​ണ്ടെ​ത്തി. നാ​ഗ​ർ​കോ​വി​ൽ ഔ​ട്ട്പോ​സ്റ്റി​ന് സ​മീ​പ​ത്ത് നി​ന്നു​മാ​ണ് കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്.

ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ​യാ​ണ് വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന തേ​ര​കം സ്വ​ദേ​ശി ഗൗ​ത​മി​നെ കാ​ണാ​താ​യ​ത്. പി​ന്നാ​ലെ പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ന​ട​ത്തി​യ വ്യാ​പ​ക തി​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്.


കു​ട്ടി​യെ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്ക് വി​വ​രം കൈ​മാ​റി​യാ​ണ് ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് അ​ന്വേ​ഷ​ണം ന​ട​ന്നി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<