ഫിൻലൻഡ് അതിർത്തിയിൽ സൈന്യത്തെ വിന്യസിക്കുമെന്ന് പുടിൻ
Thursday, March 14, 2024 7:55 AM IST
മോസ്കോ: ഫിൻലൻഡ് അതിർത്തിയിൽ സൈന്യത്തെ വിന്യസിക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമീർ പുടിൻ. ഫിൻലൻഡിന്റെ നാറ്റോ പ്രവേശനത്തിന്റെ പശ്ചാത്തലത്തിലാണ് പുടിന്റെ പ്രസ്താവന.
ഫിൻലൻഡിന്റെയും സ്വീഡന്റെയും നാറ്റോ പ്രവേശനം അർത്ഥശൂന്യമായ ചുവടുവയ്പ്പാണെന്നും പുടിൻ പറഞ്ഞു.
ഞങ്ങൾക്ക് ഫിൻലൻഡ് അതിർത്തിയിൽ സൈനികർ ഉണ്ടായിരുന്നില്ല, ഇപ്പോൾ അവർ അവിടെ ഉണ്ടാകും. അവിടെ ആയുധ സംവിധാനങ്ങളൊന്നും ഉണ്ടായിരുന്നില്ല, ഇപ്പോൾ അവ പ്രത്യക്ഷപ്പെടുമെന്നും പുടിൻ കൂട്ടിച്ചേർത്തു.
സ്വീഡൻ വ്യാഴാഴ്ചയാണ് നാറ്റോയിൽ അംഗമായത്. സ്വീഡന്റെ അയൽ രാജ്യമായ ഫിൻലൻഡ് കഴിഞ്ഞ വർഷം ഏപ്രിൽ നാലിനാണ് സഖ്യത്തിൽ അംഗമായത്.