വാളുകൊണ്ട് പിറന്നാൾ കേക്ക് മുറിച്ചു; കൗമാരക്കാരൻ അറസ്റ്റിൽ
Tuesday, March 19, 2024 4:50 AM IST
നാഗ്പുർ: വാളുകൊണ്ട് പിറന്നാൾ കേക്ക് മുറിക്കുകയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്ത കൗമാരക്കാരൻ അറസ്റ്റിൽ. നാഗ്പുരിലാണ് സംഭവം.
രാഹുൽ മോഹ്നിക്കർ(19) ആണ് അറസ്റ്റിലായത്. രാഹുലിന്റെ വീട് റെയ്ഡ് ചെയ്ത് വാൾ പിടിച്ചെടുത്തതായി ഉംരെദ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. ആയുധ നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തത്.