സംഗീതം കേൾക്കുന്നതുമായി ബന്ധപ്പെട്ട തർക്കം; വെടിവയ്പ്പിലും കല്ലേറിലും നാലുപേർക്ക് പരിക്ക്
Tuesday, March 26, 2024 7:09 AM IST
ലക്നോ: ഉച്ചത്തിൽ സംഗീതം കേൾക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കത്തിനിടെ വെടിവയ്പ്പ്. ഒരാൾക്ക് പരിക്കേറ്റു. ഉത്തർപ്രദേശിലെ പിലിഭിത്തിലെ കടക്വാര ഗ്രാമത്തിലാണ് സംഭവം.
ഇവിടെയുണ്ടായ കല്ലേറിൽ മൂന്നുപേർക്ക് പരിക്കേറ്റു. ബർഖേര പോലീസ് സ്റ്റേഷൻ പരിധിയിലാണ് വെടിവയ്പുണ്ടായതെന്ന് ബിസൽപൂർ സർക്കിൾ ഓഫീസർ വിശാൽ ചൗധരി പറഞ്ഞു.
വിമൽ എന്നയാൾക്കാണ് വെടിവയ്പ്പിൽ പരിക്കേറ്റത്. അങ്കിത്, സത്യപാൽ, വിനോദ് എന്നിവർക്ക് കല്ലേറിലും പരിക്കേറ്റതായും ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.