സ്വ​ർ​ണ​വി​ല​യി​ൽ നേ​രി​യ കു​റ​വ്; 49,000 ത്തി​ന് താ​ഴേ​ക്ക്
സ്വ​ർ​ണ​വി​ല​യി​ൽ നേ​രി​യ കു​റ​വ്; 49,000 ത്തി​ന് താ​ഴേ​ക്ക്
Tuesday, March 26, 2024 12:02 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് സ്വ​ർ​ണ​വി​ല കു​റ​ഞ്ഞു. പ​വ​ന് 80 രൂ​പ​യും ഗ്രാ​മി​ന് 10 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ സ്വ​ർ​ണ​വി​ല 49,000 രൂ​പ​യി​ൽ താ​ഴെ​യെ​ത്തി. ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന് 48,920 രൂ​പ​യി​ലും ഗ്രാ​മി​ന് 6,115 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. 18 കാ​ര​റ്റ് സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് അ​ഞ്ചു​രൂ​പ താ​ഴ്ന്ന് 5,095 രൂ​പ​യാ​യി.

മൂ​ന്ന് ദി​വ​സ​മാ​യി മാ​റ്റ​മി​ല്ലാ​തെ തു​ട​ർ​ന്ന ശേ​ഷ​മാ​ണ് സ്വ​ർ​ണ​വി​ല​യി​ൽ നേ​രി​യ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. മാ​ർ​ച്ച് 21ന് 49,440 ​രൂ​പ എ​ന്ന റി​ക്കാ​ർ​ഡ് ഉ​യ​ര​ത്തി​ലെ​ത്തി​യ​തി​ന് ശേ​ഷം ആ​ദ്യ​മാ​യാ​ണ് സ്വ​ർ​ണ​വി​ല 49,000 രൂ​പ​യി​ൽ താ​ഴെ​യെ​ത്തി​യ​ത്.

ഈ ​മാ​സ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ 46,320 രൂ​പ​യാ​യി​രു​ന്നു സ്വ​ര്‍​ണ​വി​ല. അ​ഞ്ചി​നു പ​വ​ന് 560 രൂ​പ വ​ര്‍​ധി​ച്ച് 47,560 രൂ​പ​യി​ല്‍ എ​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ ഒ​മ്പ​തി​ന് ഈ ​റി​ക്കാ​ര്‍​ഡ് വീ​ണ്ടും തി​രു​ത്തി സ്വ​ര്‍​ണ​വി​ല വീ​ണ്ടും ഉ​യ​ര്‍​ന്നു. അ​ന്ന് പ​വ​ന് 400 രൂ​പ വ​ര്‍​ധി​ച്ച് 48,600 രൂ​പ​യി​ല്‍ എ​ത്തി. 21ന് ​സം​സ്ഥാ​ന​ത്തെ സ്വ​ർ​ണ​വി​ല ഗ്രാ​മി​ന് 6,180 രൂ​പ​യും പ​വ​ന് 49,440 രൂ​പ​യു​മെ​ന്ന സ​ര്‍​വ​കാ​ല റി​ക്കാ​ർ​ഡ് കു​റി​ച്ചി​രു​ന്നു.


22ന് ​വി​ല 360 രൂ​പ​യു​ടെ കു​റ​വോ​ടെ 49,080 രൂ​പ​യി​ലേ​ക്കെ​ത്തി. ശ​നി​യാ​ഴ്ച വീ​ണ്ടും കു​റ​ഞ്ഞ് 49,000 രൂ​പ​യി​ലാ​ണ് സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ വ്യാ​പാ​രം ന​ട​ന്ന​ത്. സ​ർ​വ​കാ​ല റി​ക്കാ​ർ​ഡു​ക​ൾ ഭേ​ദി​ച്ച് മു​ന്നേ​റി​യ സ്വ​ർ​ണ​വി​ല 50,000 ക​ട​ക്കു​മെ​ന്ന വി​ല​യി​രു​ത്ത​ലു​ക​ൾ​ക്കി​ടെ​യാ​ണ് വി​ല​കു​റ​യാ​ൻ തു​ട​ങ്ങി​യ​ത്.

അ​തേ​സ​മ​യം, ആ​ഗോ​ള വി​പ​ണി​യി​ല്‍ നേ​രി​യ വ​ര്‍​ധ​ന​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഔ​ണ്‍​സി​ന് 2171.60 ഡോ​ള​റി​ല്‍ നി​ന്ന് 2174.80 ഡോ​ള​റി​ലേ​ക്ക് ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.

സം​സ്ഥാ​ന​ത്ത് വെ​ള്ളി​വി​ല ഗ്രാ​മി​ന് 80 രൂ​പ​യി​ല്‍ മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ക​യാ​ണ്. ഒ​രു ഗ്രാം ​ഹാ​ൾ​മാ​ർ​ക്ക് വെ​ള്ളി​വി​ല 103 രൂ​പ​യാ​ണ്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<