സ്വര്‍ണവിലയിൽ ഇന്ന് നേരിയ ഇടിവ്
Saturday, April 20, 2024 10:35 AM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. . ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 6,805 പയിലും പവന് 54,440 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഈ മാസം പവന് 3,640 രൂപ കൂടിയതിന് ശേഷമാണ് ഇന്ന് വില കുറഞ്ഞത്. കഴിഞ്ഞദിവസം പവന് വില സര്‍വകാല റിക്കാർഡായ 54,520 രൂപയിലെത്തിയിരുന്നു.
കഴിഞ്ഞ മാസം 29ന് ആണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. അതിന് ശേഷം സ്വര്‍ണവില ഒരുഘട്ടത്തിലും അരലക്ഷത്തില്‍ നിന്ന് താഴേക്ക് വീണിട്ടില്ല. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്ന സ്വര്ണവിലയാണ് ഈ മാസം ഒന്നു മുതല്‍ വീണ്ടും ഉയരാന്‍ തുടങ്ങിയത്.
അന്താരാഷ്ടവിപണിയിലെ വിലക്കയറ്റമാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. ഇസ്രയേൽ- ഇറാൻ സംഘർഷടക്കം സ്വർണവിലയെ സ്വാധീനിക്കുന്നു. ഔൺസിന് 2,343 ഡോളറാണ് രാജ്യാന്തര സ്വർണവില.