കൊ​ച്ചി: കോ​ള​ജ് കാ​മ്പ​സു​ക​ളി​ലും ഹോ​സ്റ്റ​ലു​ക​ളി​ലും വി​ദ്യാ​ര്‍​ഥി രാ​ഷ്‌​ട്രീ​യം ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി.

രാ​ഷ്‌​ട്രീ​യ ചാ​യ്‌​വു​ക​ളി​ല്ലാ​ത്ത വി​ദ്യാ​ഭ്യാ​സ വി​ദ​ഗ്ധ​രെ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ല്‍ വൈ​സ് ചാ​ന്‍​സ​ല​ര്‍​മാ​രാ​ക്കി നി​യ​മി​ക്ക​ണം, സെ​ന​റ്റ്, സി​ന്‍​ഡി​ക്ക​റ്റ് അം​ഗ​ങ്ങ​ളു​ടെ നി​യ​മ​ന​ത്തി​ലും സ​മാ​ന ന​ട​പ​ടി​ക​ളു​ണ്ടാ​ക​ണ​മെ​ന്ന​തു​മ​ട​ക്കം ആ​വ​ശ്യ​പ്പെ​ട്ട് കൊ​ല്ലം സ്വ​ദേ​ശി ഡോ. ​എ​സ്. ഗ​ണ​പ​തി​യാ​ണ് ഹ​ര്‍​ജി ന​ല്‍​കി​യ​ത്. ചാ​ന്‍​സ​ല​ര്‍, ചീ​ഫ് സെ​ക്ര​ട്ട​റി, സ​ര്‍​വ​ക​ലാ​ശാ​ലാ മേ​ധാ​വി​ക​ള്‍, വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന​ക​ള്‍ തു​ട​ങ്ങി​യ​വ​രെ എ​തി​ര്‍​ക​ക്ഷി​ക​ളാ​ക്കി​യാ​ണു ഹ​ര്‍​ജി.

പു​തി​യ ത​ല​മു​റ​യെ രാ​ഷ്‌​ട്രീ​യ​ത്തി​നു പി​ന്നാ​ലെ വി​ടു​ന്ന​തി​നു പ​ക​രം അ​വ​ര്‍​ക്ക് മൂ​ല്യ​മു​ള്ള വി​ദ്യാ​ഭ്യാ​സം ന​ല്‍​കു​ക​യാ​ണു വേ​ണ്ട​ത്. കാ​മ്പ​സ് രാ​ഷ്‌​ട്രീ​യം അ​ക്ര​മ​ത്തി​ലേ​ക്ക് വ​ഴി​മാ​റു​ന്ന​തി​നാ​ല്‍ പ​ല വി​ദ്യാ​ര്‍​ഥി​ക​ളും കാ​മ്പ​സ് രാ​ഷ്‌​ട്രീ​യ​ത്തി​ന്‍റെ ഇ​ര​യാ​യി മാ​റു​ന്നു.

ജോ​ലി​സാ​ധ്യ​ത​യു​ള്ള കോ​ഴ്‌​സു​ക​ളാ​ണ് വി​ദേ​ശ​ത്തു​ള്ള​തെ​ന്ന​തി​നാ​ലാ​ണ് ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി വി​ദ്യാ​ര്‍​ഥി​ക​ള്‍ കൂ​ട്ട​ത്തോ​ടെ അ​വി​ട​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന​ത്. ഇ​തു തു​ട​ര്‍​ന്നാ​ല്‍ ത​ല​ച്ചോ​ര്‍ മ​ര​വി​ച്ച അ​വ​സ്ഥ​യി​ലാ​കും രാ​ജ്യം.

വി​സി നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​വ​ശ്യ​മാ​യ നി​യ​മ​ഭേ​ദ​ഗ​തി കൊ​ണ്ടു​വ​ര​ണം. ഹോ​സ്റ്റ​ലു​ക​ളി​ല്‍ ശ​ക്ത​മാ​യ നി​യ​മ​ങ്ങ​ള്‍ ബാ​ധ​ക​മാ​ക്ക​ണ​മെ​ന്നും ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു.